ര​ജ​നി ഫാ​ൻ​സി​ന് ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത! ആരാധകരെ കാണാൻ ര​ജ​നി നേ​രി​ട്ടെ​ത്തും

ത​മി​ഴ​ക​ത്തെ ര​ജ​നി ഫാ​ൻ​സി​ന് ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. 26 മു​ത​ൽ 31വ​രെ രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ര​ജ​നി​കാ​ന്ത് എ​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ത്ര​യും ര​ജ​നി​യെ കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ മാ​ത്ര​മേ ര​ജ​നി​യെ കാ​ണാ​ൻ സാ​ധി​ക്കൂ. ഈ ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ ര​ജ​നി ആ​രാ​ധ​ക​രോ​ടൊ​ത്ത് സം​വ​ദി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് നി​ര​വ​ധി പേ​രാ​ണ് ര​ജ​നി​യെ കാ​ണാ​നും സം​വ​ദി​ക്കാ​നും എ​ത്തി​യ​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ത്തക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പ​നം വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്നാ​ണ്.

Related posts