പാ​​തി​​ശ​​രീ​​രം​​കൊ​​ണ്ടു നേ​​ടു​​ന്ന​​തി​​ൽ പാ​​തി അ​​നാ​​ഥ​​ർക്ക്! ലോ​​ക്ക് ഡൗ​​ണി​​ൽ വേറിട്ട സങ്കടവുമായി രാജേഷ്; കാരണം…

ക​​ണ്ണൂ​​ർ: പാ​​തി​​ശ​​രീ​​രം​​കൊ​​ണ്ടു നേ​​ടു​​ന്ന​​തി​​ൽ പാ​​തി അ​​നാ​​ഥ​​ർ​​ക്കാ​​യി നീ​​ക്കി​​വ​​യ്ക്കു​​ന്ന രാ​​ജേ​​ഷി​​ന് ലോ​​ക്ക് ഡൗ​​ണി​​ൽ മെ​​ച്ച​​പ്പെ​​ട്ട താ​​മ​​സ​​വും ഭ​​ക്ഷ​​ണ​​വും കി​​ട്ടു​​മ്പോ​​ഴും സ​​ങ്ക​​ടം മാ​​റു​​ന്നി​​ല്ല.

ത​​ന്‍റെ ദാ​​ന​​ധ​​ർ​​മം മു​​ട​​ങ്ങി​​യ​​തി​​ലാ​​ണ് രാ​​ജേ​​ഷി​​ന്‍റെ ദു​​ഖം. ക​​ണ്ണൂ​​ർ പ​​ഴ​​യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ അ​​ന്തി​​യു​​റ​​ങ്ങി​​യി​​രു​​ന്ന ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നാ​​യ രാ​​ജേ​​ഷ് ഇ​​പ്പോ​​ൾ ടൗ​​ൺ ഹൈ​​സ്കൂ​​ളി​​ലെ താ​​ത്കാ​​ലി​​ക അ​​ഭ​​യ​​കേ​​ന്ദ്ര​​ത്തി​​ലാ​​ണ്. ഭ​​ക്ഷ​​ണ​​ത്തി​​നും മു​​ട്ടി​​ല്ല.

അ​​ര​​യ്ക്കു​​കീ​​ഴ്പ്പോ​​ട്ട് ത​​ള​​ർ​​ന്ന വ്യ​​ക്തി​​യാ​​ണ് നാ​​ൽ​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ രാ​​ജേ​​ഷ്. ര​​ണ്ട​​ര വ​​യ​​സി​​ൽ മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ അ​​ച്ഛ​​ൻ എ​​ടു​​ത്തെ​​റി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പാ​​തി​​ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​ത്.

പി​​ന്നീ​​ട് സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ സ്വ​​ദേ​​ശ​​മാ​​യ കോ​​ഴി​​ക്കോ​​ട് കോ​​വൂ​​രി​​ൽ​​നി​​ന്ന് പ​​ട്ടു​​വം സ്നേ​​ഹ​​നി​​കേ​​ത​​നി​​ൽ എ​​ത്തി.

അ​​വി​​ടെ​​താ​​മ​​സി​​ച്ച് പ​​ത്താം ക്ലാ​​സ്‌​​വ​​രെ പ​​ഠി​​ച്ചു വി​​ജ​​യി​​ച്ചു. തു​​ട​​ർ​​ന്ന് സ്വ​​യം​​തൊ​​ഴി​​ലെ​​ന്ന നി​​ല​​യി​​ൽ ലോ​​ട്ട​​റി​​വി​​ല്പ​​ന ആ​​രം​​ഭി​​ച്ചു. അ​​തി​​നി​​ടെ പ്രൈ​​വ​​റ്റാ​​യി പ്ല​​സ് ടു​​വും പ​​ഠി​​ച്ചു.

ജി​​ല്ലാ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്താ​​ണ് രാ​​ജേ​​ഷി​​ന്‍റെ ലോ​​ട്ട​​റി വി​​ല്പ​​ന. രാ​​വി​​ലെ സു​​ഹൃ​​ത്ത് ത​​ന്‍റെ ഓ​​ട്ടോ​​യി​​ൽ വീ​​ൽ​​ച്ചെ​​യ​​റു​​ൾ​​പ്പെ​​ടെ ക​​യ​​റ്റി ജി​​ല്ലാ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്തെ​​ത്തി​​ക്കും.

വൈ​​കു​​ന്നേ​​രം​​വ​​രെ ലോ​​ട്ട​​റി വി​​റ്റ് പ്ര​​തി​​ദി​​നം 600 രൂ​​പ​​യോ​​ളം സ​​മ്പാ​​ദി​​ക്കും. എ​​ന്നാ​​ൽ ഇ​​തി​​ൽ​​നി​​ന്ന് 300 രൂ​​പ ത​​ന്നെ​​പ്പോ​​ലെ ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് രാ​​ജേ​​ഷ് മാ​​റ്റി​​വ​​ച്ചി​​രു​​ന്ന​​ത്.

Related posts

Leave a Comment