സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​ന്നു വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​മ്പോ​ൾ റാണി മരിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

ജോ​ണ്‍സ​ണ്‍ വേ​ങ്ങ​ത്ത​ടം
തൊ​ടു​പു​ഴ: സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​ന്നു വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്പോ​ൾ, ബേ​ബി​ ജോ​ണ്‍ ക​ല​യ​ന്താ​നി ര​ച​ന നി​ർ​വ​ഹി​ച്ചു സം​ഗീ​തം പ​ക​ർ​ന്ന ഗാ​ന​വും ശ്ര​ദ്ധ നേ​ടു​ന്നു. പു​ല്ലു​വ​ഴി​ക്കെ​ന്താ​ന​ന്ദം മ​ഹി​മ​യെ​ഴും ദി​ന​മ​തു​പു​ള​കം എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം യു ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ 67,000 പേ​ർ കേ​ട്ടു. മൂ​വാ​യി​രം പേ​ർ ഷെ​യ​ർ ചെ​യ്തു. വി​ശു​ദ്ധ​ർ എ​ന്ന ആ​ൽ​ബ​ത്തി​നാ​യാ​ണ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

വി​ൽ​സ​ൻ പി​റ​വ​മാ​ണ് ആ​ലാ​പ​നം. ആ​ൽ​ബം ഡ​യ​റ​ക്ട​ർ ലി​സി ഫെ​ർ​ണാ​ണ്ട സും ​കാ​മ​റ​യും എ​ഡി​റ്റിം​ഗും ഉ​ണ്ണി രാ​മ​പു​ര​വു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. റി​ക്കാ​ർ​ഡിം​ഗി​നു ജി​ന്‍റോ ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കി. കൊ​ച്ചി ഗീ​തം സ്റ്റു​ഡി​യോ​യി​ലാ​ണ് ആ​ൽ​ബം ഒ​രു​ക്കി​യ​ത്. ഗാ​നം ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഭാ​ഷ​ക​ളിലും ഒ​രു​ക്കാ​ൻ ഫാ. ​ജെ​സ്റ്റി ചൊ​വ്വാ​ല്ലു​രി​ന്‍റെ​യും പ്ര​ദീ​പ് ദീ​പ​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ 12 രൂ​പ​ത​യു​ടെ റി​ജ​ണ​ൽ ക​മ്യൂ​ണി​ക്കേ​റ്റി​വ് സെ​ന്‍റ​റാ​യ ന​വ​സാ​ധ​ന ക​മ്യൂ​ണി​ക്കേ​ഷ​നാ​ണ് മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി​ൻ നാ​ഥ​നാ​കും.., ദൈ​വ​ത്തെ മ​റ​ന്നു കു​ഞ്ഞേ ജീ​വി​ക്ക​രു​തേ, ഒ​ന്നു വി​ളി​ച്ചാ​ൽ ഓ​ടി എ​ന്‍റെ അ​രി​കി​ലെ​ത്തും, പ​രി​ശു​ദ്ധ​പ​ര​മാം ദി​വ്യ​കാ​രു​ണ്യ​മേ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ക്രി​സ്തീ​യ​ ഗാ​ന​ര​ച​ന രം​ഗ​ത്തു ശ്ര​ദ്ധേ​യ​നാ​യ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി ഇ​തി​ന​കം 3,700 ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

റാ​ണി മ​രി​യ ഗാ​നം ഉ​ൾ​പ്പെ​ട്ട ആ​ൽ​ബ​ത്തി​ൽ 13 ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഫാ.​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ, ലി​സി ഫെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​ർ സം​ഗീ​തം പ​ക​ർ​ന്നി​ട്ടു​ണ്ട്. കെ​സ്റ്റ​ർ, വി​ൽ​സ​ൻ പി​റ​വം, ഷാ​ൻ ഫെ​ർ​ണാ​ണ്ട​സ്, എ​ലി​സ​ബ​ത്ത് രാ​ജു, അ​ന്ന​ ബേ​ബി തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​യ​ക​ർ.

Related posts