മലയാളി ഡാ ! ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ മലയാളി യുവാവിന്റെ ശ്രമം; പ്രതി പിടിയില്‍…

കോഴിക്കോട്: ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

പൊക്കുന്ന് മലയ്ക്കടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 34 കാരിയായ യുവതിയാണ് പരാതിക്കാരി. ഫാമില്‍ പുല്ലരിയുന്നതിനിടെ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാക്കൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് മൂന്നാം നമ്പര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി . കോടതി യുവാവിനെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment