അഞ്ച് പവനും ഒരുലക്ഷം രൂപയും! വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍; കഴിഞ്ഞ ഡിസംബറിലായിരുന്നു ആ സംഭവം…

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​യ​ക്കാ​ങ്കോ​ട് പൈ​സാ​യി​യി​ലെ ടി.​പി. ഉ​മ്മ​റി (36) നെ​യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ വി.​വി. പ്ര​ദീ​പ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടു​ക​ളി​ൽ നി​ന്ന് പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് പു​തി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വിൽപ്പ​ന ന​ട​ത്തു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്. 42 കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പീ​ഡ​ന​ത്തി​നുശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യ​താ​യും പ​റ​യു​ന്നു.

ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പോ​ലീ​സ് നി​ര​വ​ധിത്ത​വ​ണ ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​യാ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഇ​രി​ക്കൂ​ർ ടൗ​ണി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts