പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴ്കാരന്‍ അറസ്റ്റില്‍; സംഭവം പുറത്തുപറയാതിരിക്കാന്‍ കത്തികാട്ടി ഭീഷണിയും

നാ​ദാ​പു​രം: പ്രാ​യ പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാനഭംഗപ്പെടുത്തിയപ​തി​നേ​ഴ്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​ന​ഞ്ച്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ബ​ന്ധു​വീ​ട്ടി​ല്‍ വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ന്‍ പ​തി​നേ​ഴ്കാ​ര​ന്‍ ക​ത്തി കാ​ണി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെടു​ത്തു​ക​യും ചെ​യ്ത​തി​നാ​ല്‍ വി​വ​രം ആ​രോ​ടും പ​റ​യാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി വി​വ​രം പി​താ​വി​നെ അ​റി​യി​ക്കു​ക​യും പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തിപ്പെ​ടു​ക​യും ആ​യി​രു​ന്നു.

വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ബ​ലാ​ല്‍​സം​ഗം, ത​ട​ഞ്ഞ് വ​ച്ച് ഭീ​ഷ​ണി​പെ​ടു​ത്ത​ല്‍, മ​ര്‍​ദ്ദ​നം, പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts