പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ, പോ​ലീ​സി​നെ ആ​ക്ര​മി​ച്ചാ​ൽ നി​സാ​ര​മാ​യി കാ​ണി​ല്ല: പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. ന​ഗ​രൂ​ർ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​റ്റ​ക്കാ​ർ​ക്കു പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. പോ​ലീ​സി​നെ​തി​രാ​യ അ​തി​ക്ര​മം നി​സാ​ര സം​ഭ​വ​മാ​യി കാ​ണി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സ് ചു​മ​ത്തി​യ​ത് ആ​ദ്യ​ഘ​ട്ട വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

കേ​സ് നി​ല​നി​ൽ​ക്കു​മോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​ക്കെ​തി​രേ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സി​പി​എം , ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ഗ​രൂ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ ന​ഗ​രൂ​ർ എ​സ്ഐ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment