ആലപ്പുഴ: സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതിക്ക് ഒന്നരവർഷം തടവ്. ഓച്ചിറ പായിക്കുഴി തോണ്ടുകണ്ടത്തിൽ ഇൻസാഫിന് (33) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പരുമല സ്വകാര്യസ്ഥാപനത്തിലെ സെയിൽസ്മാനായ പ്രതി വിദ്യാർഥിയായ യുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥ നടത്തുകയും നിരസിച്ചപ്പോൾ സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറുകയുമായിരുന്നു എന്നാണ് കേസ്.
മാന്നാർ മഹാദേവ ക്ഷേത്രത്തിനു സമീപം 2019 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. മാന്നാർ എസ്ഐ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.
എഎസ്ഐ നിർമലാദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ രജനീഷ് ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ലജിത ഡിക്രൂസ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
