പ​ണ​യ​ത്തി​നു ഫ്ളാറ്റ് വാ​ഗ്ദാ​നം ചെ​യ്ത് 20 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി

കൊ​ച്ചി: പ​ണ​യ​ത്തി​ന് ഫ്ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ല്‍ നി​ന്ന് 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. എ​റ​ണാ​കു​ള​ത്തു​ള്ള ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്രാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രാ​യാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ട്രി​നി​റ്റി കാ​സി​ല്‍ ഫ്ളാ​റ്റ് ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് പ​ണ​യ​ത്തി​ന് ന​ല്‍​കാ​മെ​ന്നും എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ ന​ല്‍​കി​യ പ​ണ​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും ക​മ്പ​നി​യു​ടെ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ക​ഴി​ഞ്ഞ് 30 ശ​ത​മാ​ന​വും ഫ്ളാ​റ്റി​ന്‍റെ താ​ക്കോ​ല്‍ തി​രി​കെ ന​ല്‍​കു​മ്പോ​ള്‍ 20 ശ​ത​മാ​ന​വും ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്ന് ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്ര പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2025 ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് 20 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ച്ചു​വ​ര​വെ ഫ്ളാ​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ട​മ എ​ത്തി ഹെ​ക്‌​സാ​ര്‍​ക്ക് ക​മ്പ​നി ഫ്ളാ​റ്റി​ന്‍റെ വാ​ട​ക വൈ​കി ന​ല്‍​കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ താ​മ​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഫ്ളാ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്തെ​ങ്കി​ലും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment