കു​ളി​ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ ചു​വ​ന്ന ട്രൗ​സ​ർ കു​ട​ഞ്ഞ​പ്പോ​ൾ എ​ട​ക്കാ​ട് ട്രെ​യി​ൻ നി​ർ​ത്തി; ജാമ്യമില്ലാ കുറ്റമെന്ന്  ഉദ്യോഗസ്ഥർ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ പാ​ള​ത്തി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ല്‍ കു​ളി​ച്ചു ക​യ​റി​യ കു​ട്ടി​ക​ളി​ലൊ​രാ​ൾ ചു​വ​പ്പു നി​റ​മു​ള്ള ട്രൗ​സ​ർ എ​ടു​ത്ത് കു​ട​ഞ്ഞ​പ്പോ​ൾ അ​പ​ക​ട​സൂ​ച​ന​യാ​ണെ​ന്നു ക​രു​തി ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15ന് ​ക​ണ്ണൂ​ർ എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

എ​റ​ണാ​കു​ളം- ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സാ​ണ് അ​ഞ്ച് മി​നി​റ്റി​ലേ​റെ എ​ട​ക്കാ​ട് നി​ര്‍​ത്തേ​ണ്ടി വ​ന്ന​ത്.13, 14 വ​യ​സു​ള്ള നാ​ല് കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ അ​റി​യാ​തെ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ര്‍ ത​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ചു ഒ​ന്നാം പ്ലാ​റ്റ് ഫോം ​അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് എ​ട​ക്കാ​ട് സ്റ്റേ​ഷ​ന്‍റെ പേ​ര് എ​ഴു​തി​യ ബോ​ര്‍​ഡി​ന​ടു​ത്തു​ള്ള മ​ര​പ്പൊ​ത്തി​ല്‍ സൂ​ക്ഷി​ച്ചു.

കു​ളി ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി വ​സ്ത്രം മാ​റു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ചു​വ​പ്പ് നി​റ​മു​ള്ള ട്രൗ​സ​ര്‍ കൈ​യി​ലെ​ടു​ത്ത് കു​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു വ​ന്ന​ത്.ചു​വ​പ്പ് തു​ണി ഉ​യ​ര്‍​ത്തു​ന്ന​തു ക​ണ്ട് അ​പ​ക​ട മു​ന്ന​റി​യി​പ്പാ​ണെ​ന്നു ക​രു​തി ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ന്‍ നി​ര്‍​ത്തി. വി​വ​ര​മ​റി​ഞ്ഞു ആ​ര്‍​പി​എ​ഫ് എ​എ​സ്‌​ഐ ശ്രീ​ലേ​ഷ്, കോ​ണ്‍​സ്റ്റ​ബി​ള്‍ കെ.​സു​ധീ​ര്‍, സ്പെ​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്രാ​ഞ്ച് അം​ഗം സു​ബീ​ഷ് എ​ന്നി​വ​രെ​ത്തി കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി.

ചൈ​ല്‍​ഡ് ലൈ​ന്‍ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​മേ​ഷ് കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ച്ച്‌ സം​ഭ​വം വ്യ​ക്ത​മാ​യ​തി​നെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി വി​ട്ട​യ​ച്ചു. കാ​ര​ണ​മി​ല്ലാ​തെ ട്രെ​യി​ന്‍ നി​ര്‍​ത്തി​ക്കു​ന്ന​തു ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്.​ന​ടാ​ൽ ഗേ​റ്റി​ൽ സി​ഗ്ന​ൽ തെ​റ്റി​ച്ച സം​ഭ​വ​ത്തി​നി​ട​യി​ലാ​ണ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്.

Related posts