ആ​റ് ഇ​ഞ്ച് നീ​ള​മു​ള്ള ആ​ണി​ക​ൾ ത​റ​ച്ച കി​ട​ക്ക​യി​ൽ കി​ട​ന്ന് 800.30 കി​ലോ ഭാ​ര​മു​ള്ള കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ത​ക​ർ​ത്തു! ര​ണ്ട് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി ആ​ന​ക്ക​ര സെ​യ്ത​ല​വി

മു​ക്കം: ക​രാ​ട്ടെ പ​രി​ശീ​ല​ക​രു​ടെ സം​ഘ​ട​ന​യാ​യ ഐ.​ജി.​എ​ഫ്.​കെ​യു​ടെ 38 ആം ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ലാ, കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

മാ​മ്പ​റ്റ കാ​ർ​ത്തി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ​നും മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​അ​വി​നാ​ഷ് ഡാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​സാ​യി കെ.​ടി ഹ​ഖീം അ​ധ്യ​ക്ഷ​നാ​യി.

പ​രി​പാ​ടി​യി​ൽ ആ​റ് ഇ​ഞ്ച് നീ​ള​മു​ള്ള ആ​ണി​ക​ൾ ത​റ​ച്ച കി​ട​ക്ക​യി​ൽ കി​ട​ന്ന് 800.30 കി​ലോ ഭാ​ര​മു​ള്ള കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ത​ക​ർ​ത്തു​കൊ​ണ്ട് ഐ.​ജി.​എ​ഫ്.​കെ പ​രി​ശീ​ല​ക​നാ​യ ആ​ന​ക്ക​ര സെയ്ത​ല​വി പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ചു.

നി​ല​വി​ലെ ജേ​താ​വാ​യ ഓ​സ്ട്രേ​ലി​യ​ക്കാ​ര​ൻ നീ​ൽ ഹാ​ർ​ഡ്‌ല‌ി​യെ മ​റി​ക​ട​ന്നാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​റ്റൊ​രു പ്ര​ക​ട​ന​ത്തി​ൽ ശി​ര​സി​ൽവ​ച്ച 22 പൈ​നാ​പ്പി​ൾ 30 സെ​ക്ക​ൻ​ഡ് കൊ​ണ്ട് വെ​ട്ടി​മു​റി​ച്ച ഇ​ന്തോ​നേ​ഷ്യ​ക്കാ​ര​ന്‍റെ റെ​ക്കോ​ർ​ഡ് 30 സെ​ക്ക​ൻ​ഡി​ൽ 61 പൈ​നാ​പ്പി​ൾ വെ​ട്ടി​മു​റി​ച്ചു കൊ​ണ്ട് ആ​ന​ക്ക​ര സെയ്ത​ല​വി തി​രു​ത്തി. കെ.​ടി ഹ​ഖീം സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​മാ​പ​ന ച​ട​ങ്ങ് ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് കെ. ​അം​ബു​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ കാ​സിം, പൊ​ലി​സ് സൂ​പ്ര​ണ്ട് മ​നോ​ജ് കു​മാ​ർ, റി​ട്ട. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി സ​തീ​ഷ് ച​ന്ദ്ര, എ​ൻ.​കെ അ​ബ്ദു​റ​ഹ്മാ​ൻ, സു​ന്ദ​ര​ൻ, ഡോ. ​നാ​ണു നെ​ല്ലി​യോ​റ, ഡോ. ​സു​രേ​ഷ്, ര​മേ​ശ് ത​രി​പ്പ​യി​ൽ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment