റിൽസിനായി എന്ത് സാഹസികതയും കാണിക്കാൻ മടിക്കാത്തൊരു സമൂഹമാണ് ഇപ്പോൾ വളർന്ന് വരുന്നത്. എന്ത് കാണിച്ച് ആയാലും വേണ്ടില്ല വൈലായാൽ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. സോഷ്യൽ മീഡിയയിൽ മാസ് കാണിക്കാൻ വേണ്ടി 14 വയസുകാരൻ രാത്രിയിൽ ഥാറിലെത്തി പോലീസ് ബാരിക്കേഡ് ഇടിച്ചിട്ടു. ലക്നോയിലെ ഗാന്ധിനഗറിലാണ് സംഭവം.
ബാരിക്കേഡുകൾ മനപൂർവം ഇടിച്ച് താഴെ ഇട്ടതിനു പുറമെ അവൻ ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ വാതിൽ തുറന്ന് അതിൽ നിന്നുകൊണ്ട് കാമറയ്ക്ക് മുന്നിൽ പോസുകൾ നൽകി വീഡിയോയും പകർത്തി. അവന്റെ മാസ് പോസുകൾക്ക് എഫക്ടുകൾ നൽകി ബാക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
മാസ് എഫക്ടിനു കൂടുതൽ മാസ് വരുത്താൻ പോലീസ് നൈസ് ആയി ആളെ അങ്ങ് തൂക്കി. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കുന്നത് ആകട്ടെ മതാപിതാക്കളെയും. ഇവിടെയും അത്തന്നെ സംഭവിച്ചു. കുട്ടിയുടെ പിതാവ് ധ്രുവ് നാരായൺ ശുക്ലയെക്കൊണ്ട് ക്ഷമാപണം നടത്തുന്ന വീഡിയോ പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
മകന്റെ പ്രവൃത്തിയിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. അവൻ ചെയ്ത കാര്യത്തിൽ എനിക്ക് ലജ്ജ തോന്നുന്നു, ഭാവിയിൽ ഇതുപോലുള്ള ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും’, എന്ന് പിതാവ് പറഞ്ഞു.
