ലക്നോ: വാടക കുടിശികയ്ക്ക് പകരമായി സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥന് കരാർ ഒപ്പിട്ടു നൽകിയ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവിനെയും 55-കാരനായ വീട്ടുടമസ്ഥനെയും മോർബി പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യാ മാതാവിന്റെ പരാതിയെത്തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നും ആറുമാസം മുമ്പാണ് ജോലി തേടി മോർബിയിലേക്ക് താമസം മാറിയത്.
പ്രതിമാസം 2,000 രൂപ വാടകയുള്ള ഒരു വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് മാസത്തെ വീട്ടുവാടക ഇവർക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് വാടക കുടിശിക തീർക്കാനായി, ഭാര്യയെയും പ്രായപൂർത്തിയാകാത്ത സ്വന്തം മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട് പ്രതി വീട്ടുടമസ്ഥനുമായി രഹസ്യ കരാറിലേർപ്പെടുകയായിരുന്നു. ഈ കരാറിന്റെ മറവിൽ വീട്ടുടമസ്ഥൻ അമ്മയെയും മകളെയും ക്രൂരമായി പീഡിപ്പിച്ചു പോന്നു.
വീട്ടുടമസ്ഥന്റെ പീഡനം സഹിക്കവയ്യാതെ സംഭവ വിവരം യുവതി പുറത്ത് പറയുകയായിരുന്നു.
