ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം: പ​ര​പു​രു​ഷ​ബ​ന്ധം സം​ശ​യി​ച്ച് ഭാ​ര്യ​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ഭ​ർ​ത്താ​വ് ആ​സി​ഡ് ഒ​ഴി​ച്ചു; ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ പൂ​ട്ടി​യി​ട്ടു

പു​നെ: ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് യു​വ​തി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ഫ്ലോ​ർ ക്ലീ​നിം​ഗ് ആ​സി​ഡ് ഒ​ഴി​ച്ച് ഭ​ർ​ത്താ​വ്. പൂ​നെ റൂ​റ​ൽ പ​രി​ധി​യി​ലെ ഉ​റു​ളി കാ​ഞ്ച​ൻ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19-നാ​ണ് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പോ​ലും അ​യാ​ൾ അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ചു. സം​ഭ​വം പോ​ലീ​സി​ലോ ബ​ന്ധു​ക്ക​ളെ​യോ അ​റി​യി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​യാ​ൻ ഒ​രു​മാ​സ​ത്തോ​ളം എ​ടു​ത്ത​ത്.

“വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ​ക്ക് ഭാ​ര്യ​യെ സം​ശ​യ​മാ​യി​രു​ന്നു. ഏ​പ്രി​ൽ 20ന് ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ ക​ടു​ത്ത ദേ​ഷ്യ​ത്തി​ൽ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ഫ്ലോ​ർ ക്ലീ​നിം​ഗ് ആ​സി​ഡ് ഒ​ഴി​ക്കു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭ​ർ​ത്താ​വ് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത്പോ​യ ത​ക്കം നോ​ക്കി യു​വ​തി വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് ക​ട​ന്നു. അ​വി​ടെ​നി​ന്നും ര​ക്ഷ​പെ​ട്ട യു​വ​തി സോ​ലാ​പൂ​ർ ജി​ല്ല​യി​ലു​ള്ള സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തെ​ത്തു​ക​യും താ​ൻ അ​നു​ഭ​വി​ച്ച ക്രൂ​ര​ത​ക​ൾ തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്തു. അ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഉ​റു​ളി കാ​ഞ്ച​നി​ൽ തി​രി​ച്ചെ​ത്തി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു, എ​ന്ന്” വം​ഗാ​ന്ദെ പ​റ​ഞ്ഞു.

Related posts

Leave a Comment