‘നാ​ണ​മി​ല്ലേ അ​പ്പു​പ്പ​ന് എ​ന്നെ തൈ​ക്കി​ള​വി എ​ന്നു വി​ളി​ക്കാ​ൻ, എന്‍റെ തു​ണി പ​റി​ച്ച് ആ​ടു​ന്ന വീ​ഡി​യോ ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യ്’: ശാ​ന്തി​വി​ള ദി​നേ​ശി​ന് മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി

റീ​ൽ​സു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് രേ​ണു സു​ധി. അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ എ​ന്ന​തി​ലു​പ​രി അ​ഭി​ന​യ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ രേ​ണു​വി​നു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശ് രേ​ണു​വി​നെ വി​മ​ർ​ശി​ച്ച് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​തി​നു മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു.

‘കു​റേ​ക്കാ​ല​മാ​യ​ല്ലോ എ​ന്നെ​ക്കു​റി​ച്ച് ത​ന്നെ പ​റ​യു​ന്നു. ത​നി​ക്ക് നാ​ണ​മി​ല്ലേ, താ​ന്‍ എ​ന്നെ തൈ​ക്കി​ള​വി എ​ന്ന് വി​ളി​ക്കാ​ന്‍. എ​നി​ക്ക് 34 വ​യ​സേ​യു​ള്ളൂ. എ​നി​ക്ക് അ​ങ്ങ​നെ വി​ളി​ക്കാ​ന്‍ അ​പ്പൂ​പ്പ​ന് നാ​ണ​മി​ല്ലേ താ​ങ്ക​ള്‍​ക്ക്. ഞാ​ന്‍ തു​ണി പ​റി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ​ല്ലോ, ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഇ​ട് എ​ന്നു​മാ​യി​രു​ന്നു രേ​ണു പ​റ​ഞ്ഞ​ത്. ഒ​രു ശാ​ന്തി​യും ഇ​ല്ലാ​ത്ത അ​പ്പൂ​പ്പ​ന് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​രാ​യി​രു​ന്നു രേ​ണു​വി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ അ​വ​താ​ര​ക ഇ​ട​യ്ക്ക് ദു​ബാ​യി​ല്‍ പോ​യി മ​ദ്യ​പി​ച്ച്, ഉ​ടു​തു​ണി ഉ​രി​ഞ്ഞ് നൃ​ത്തം ചെ​യ്യും. ഇ​പ്പോ​ള്‍ ചാ​ന​ലു​ക​ള്‍​ക്കൊ​ന്നും അ​വ​രെ വേ​ണ്ട. ആ ​കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത് ഇ​വ​ളാ​ണെ​ന്നാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് രേ​ണു​വി​നെ അ​പ​മാ​നി​ച്ച​ത്. ദാ​നം ത​ന്ന ആ​ള്‍​ക്കാ​രെ ചീ​ത്ത പ​റ​യു​ന്നു എ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment