പലിശനിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാനയം

ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്.

ഒ​രു ദ​ശ​ക​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് ചി​ല്ല​റ​വി​ല​സൂ​ചി​ക (സി​പി​ഐ) പ്ര​കാ​ര​മു​ള്ള വി​ല​ക്ക​യ​റ്റം (1.47 ശ​ത​മാ​നം). ഇ​തു ധൈ​ര്യ​മാ​യി പ​ലി​ശ കു​റ​യ്ക്കാ​ൻ ഡോ. ​ഉ​ർ​ജി​ത് പ​ട്ടേ​ൽ അ​ധ്യ​ക്ഷ​നാ​യ പ​ണ​ന​യ ക​മ്മി​റ്റി(​എം​പി​സി)​യെ പ്രേ​രി​പ്പിച്ചത്. പ​ലി​ശ കു​റ​ഞ്ഞാ​ൽ വ്യ​വ​സാ​യ​നി​ക്ഷേ​പം കൂ​ടു​മെ​ന്നാ​ണ് ഗ​വ​ൺ​മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts