ത​ളി​പ്പ​റ​മ്പി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നുവേ​ട്ട; 66 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 2 പേ​ർ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​ന്പ്: 66.224 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള യു​വാ​ക്ക​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 66.224 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ചെ​റു​ക്ക​ള സ്വ​ദേ​ശി എം.​പി. നി​ഹാ​ൽ (18), ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി സി. ​അ​ബ്ദു​ൽ ഫ​ത്താ​ഹ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. ത​ളി​പ്പ​റ​ന്പി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് അ​സീ​സ്, പി.​കെ. രാ​ജീ​വ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ടി.​വി. വി​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ക​ലേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ എം. ​പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ വ​ട​ക​ര നാ​ർ​ക്കോ​ട്ടി​ക് കോ​ട​തി​യി​ൽ ന​ട​ക്കും.

Related posts

Leave a Comment