രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ; പ്രതി ഈമാനി നവീൻ

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വി​ഡി​യോ നി​ർ​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​ടെ​ക് ബി​രു​ദ​ധാ​രി. 24 കാ​ര​നാ​യ ഈ​മാ​നി ന​വീ​ന്‍ ആ​ണ് ന​ടി​യു​ടെ വി​ഡി​യോ നി​ർ​മി​ച്ച​ത്. ര​ശ്മി​ക​യു​ടെ പേ​രി​ലു​ള്ള ഫാ​ൻ പേ​ജി​ലെ ഫോ​ളോ​വേ​ഴ്സി​നെ കൂ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് വി​ഡി​യോ നി​ർ​മി​ച്ച​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. താ​ര​ത്തി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ഞൂ​റി​ൽ പ​രം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ഈമാനി ന​വീ​നി​ലേ​ക്ക് എ​ത്തി​യ​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിംഗിൽ ജോ​ലി ചെ​യ്യു​ക​യാ​ണ് അ​റ​സ്റ്റി​ലാ​യ ന​വീ​ൻ.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ര​ശ്മി​ക‍​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ലി​ഫ്റ്റി​ലേ​ക്ക് ഫി​റ്റ​ഡ് ഔ​ട്ട്ഫി​റ്റ് ധ​രി​ച്ച് ഓ​ടി​ക്ക​യ​റു​ന്ന ര​ശ്മി​ക​യു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ.​ഐ. അ​ധി​ഷ്ഠി​ത​മാ​യ ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മോ​ർ​ഫ്ഡ് വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ വീ​ഡി​യോ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച​ത്. ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ച​ർ​ച്ച​യാ​യ​തോ​ടെ താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ പ​ങ്കു​വ​ച്ച​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment