എല്ലാം ഞങ്ങളുടെ ലക്ഷ്യം..! സംസ്ഥാനത്തെ മൂന്നുലക്ഷം ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി നൽകുകയെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ

e-chandrasekaranചാത്തന്നൂർ: സംസ്‌ഥാനത്തെ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. മുഖത്തല എംജിറ്റിഎച്ച്എസിന് വേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാനത്ത് 85 ലക്ഷം കുടുംബങ്ങളുള്ളതിൽ മൂന്നു ലക്ഷം കുടുംബങ്ങൾ സ്വന്തമായി ഭൂമിയില്ലാത്തവരാണ്.സംസ്‌ഥാനത്ത് സമ്പൂർണ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നത് ദുരഹിതർക്ക് ഭൂമി ഉണ്ടാക്കി കൊടുക്കുന്നതിനാണ്.

ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വർധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് വിദ്യാഭ്യാസത്തെ ഉയർത്തി കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജർ റ്റി. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.രാജീവ്, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രൻ, സജീവ്, ജില്ലാ പഞ്ചായത്തംഗം ഷേർളി സത്യദേവൻ, ജി.ബാബു, എസ്.രവീന്ദ്രൻ, രവികല്ലംപള്ളി, ശിവഗണേശ്, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രതിഭാ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts