Set us Home Page

ഇതാ കണ്ടോ ഇതാണാ സമ്പാദ്യം ! സുശാന്തിന്റെ പേരില്‍ തനിക്കുള്ള സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തി റിയ ചക്രബോര്‍ത്തി…

സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രബോര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് പരസ്യമായി വെളിപ്പെടുത്തിയത്. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജില്‍ കുറിച്ചിരിക്കുന്നത്.

തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സര്‍,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു.

തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്.

റിയാ ചക്രബോര്‍ത്തിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കാന്‍ ഇവര്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ ഇത് നിരസിക്കുകയായിരുന്നു.

മുംബൈയിലെ ഏജന്‍സി ഓഫിസിലെ പ്രത്യേക മുറികളിലായി റിയ, സഹോദരന്‍ ഷോയിക് ചക്രബോര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെയാണ് ചോദ്യം ചെയ്തത്. റിയ ചക്രവര്‍ത്തിയെ അടുത്ത ആഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയവയാണ് റിയയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍. റിയയുടെ ഇന്‍കംടാക്‌സ് റിട്ടേണ്‍സ്, സമ്പാദ്യം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ്് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം നടി മുംബൈയിലെ ഖര്‍ എന്ന പ്രദേശത്ത് 80 ലക്ഷം രൂപ വിലവരുന്ന സ്ഥലം മേടിച്ചിരുന്നു. 60 ലക്ഷം രൂപ ലോണ്‍ എടുത്താണ് ഈ സ്ഥലം മേടിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് നടി നല്‍കിയ മൊഴി. ബാക്കി പൈസ എവിടെ നിന്നെന്ന് ചോദിച്ചപ്പോള്‍ അത് കൈയ്യില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

സുശാന്തിന്റെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയൊരാളാണ് ശ്രുതി മോദി. സുശാന്ത് സിംഗ് രാജ്പുത്ത് കേസില്‍ ആറുപേരെ പ്രതിയാക്കി സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഉള്‍പ്പെട്ട പേരാണ് ശ്രുതി മോദി. എന്നാല്‍, അതിനു ശേഷം ആളുകള്‍ ശ്രുതി മോദി ആരെന്ന അന്വേഷണത്തിലാണ്.

ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് സിംഗ് രാജ്പുതും റിയ ചക്രവര്‍ത്തിയും പിന്തുടരുന്ന അണ്‍വേരിഫൈഡ് അക്കൗണ്ടാണ് ശ്രുതി മോദിയുടേത്. ഇത് തന്നെയാണ് പല സംശയങ്ങള്‍ക്ക് ഇടയാക്കുന്നതും. 4000 ഓളം ഫോളോവേഴ്‌സ് ഉള്ള ശ്രുതി മോദിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോള്‍ ‘പ്രൈവറ്റ്’ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS