കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യം വ​ലി​ച്ചു​കീ​റി ബി​ജെ​പി​യു​ടെ പ്ര​തീ​കാ​ത്മ​ക സ​മ​രം; സ​മ​ര​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധ​വും

ആ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ വ​ലി​ച്ചു​കീ​റി ബി​ജെ​പി​യു​ടെ പ്ര​തീ​കാ​ത്മ​ക സ​മ​രം. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ട് 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ൽ ബി​ജെ​പി​യു​ടെ സ​മ​രം. പോ​ലീ​സെ​ത്തി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി ഓ​ഫീ​സി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​റ്റാ​ൻ​ഡി​ലെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പു​റ​പ്പെ​ട്ട ബ​സി​നെ കൈ​കാ​ണി​ച്ചു നീ​ക്കി വ​ശ​ങ്ങ​ളി​ൽ പ​തി​പ്പി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ പ​ര​സ്യം വ​ലി​ച്ചു​കീ​റി. തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​യ്ക്കൊ​രു​ങ്ങി നി​ന്നി​രു​ന്ന മ​റ്റു​ചി​ല ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ളും കീ​റി​യ​പ്പോ​ഴേ​ക്കും ഡി​വൈ​എ​സ്പി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു.

സ​മ​ര​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ മെ​ല്ലേ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തു​കൊ​ണ്ടാ​ണ് പ്ര​തീ​കാ​ത്മ​ക സ​മ​ര​ത്തി​ന് ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങി​യ​തും. ക​ള​ക്ട​ർ​ക്ക് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പ​രാ​തി ന​ല്കി​യ​താ​യും സോ​മ​ൻ വ്യ​ക്ത​മാ​ക്കി. ഇ​തു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം പ്ര​തീ​കാ​ത്മ​ക സ​മ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് ബി​ജെ​പി​യു​ടെ പ​ദ്ധ​തി. പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു.

Related posts