അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു, ക​ണ്ണൂ​രി​ൽ വി​വാ​ദ​ങ്ങ​ളും; “റൈ​സിം​ഗ് ക​ണ്ണൂ​ർ’ നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: വാ​ക്പ​യ​റ്റും വി​വാ​ദ​ങ്ങ​ളും നി​യ​മ​പോ​രാ​ട്ട​വും ക​ണ്ണൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യ്ക്ക് പു​ത്ത​രി​യ​ല്ല. ഇ​ക്കു​റി​യും അ​തി​നു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന​യാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ‌ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​വും അ​തേ​ത്തു​ട​ർ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യും. ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം സ്ഥാ​നാ​ർ​ഥി പി.​കെ.​ശ്രീ​മ​തി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ പ​തി​ച്ച കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളാ​ണ് വി​വാ​ദ വി​ഷ​യം.

പ്രി​ന്‍റ​റു​ടെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​ര് പ​ര​സ്യ​പ്പെ​ടു​ത്താ​തെ “റൈ​സിം​ഗ് ക​ണ്ണൂ​ർ’ എ​ന്ന പേ​രി​ൽ വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​ത്തി​വ​ച്ച​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ​ക്കു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​രാ​തി ന​ല്കി. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

ഫ്ല​ക്സ് ബോ​ർ​ഡ്‌ വ​യ്ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ച ജി​ല്ല​യി​ൽ ജില്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ൺ​മു​ന്നി​ൽ ഇ​ത്ര വ​ലി​യ നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും ഇ​ത് നീ​ക്കം ചെ​യ്യാ​ത്ത​തും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും സ​തീ​ശ​ൻ പാ​ച്ചേ​നി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ ​ബോ​ർ​ഡു​ക​ൾ ഫ്ല​ക്സ് അ​ല്ലെ​ന്നും അ​വ​ർ നാ​ടി​നു​ചെ​യ്ത വ​ലി​യ വി​ക​സ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ചി​ല സം​ഘ​ട​ന​ക​ളും മ​റ്റു​മാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ. ച​ന്ദ്ര​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. എം​പി​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ വേ​വ​ലാ​തി പൂ​ണ്ടും ത​ങ്ങ​ളു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​യ​തും കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

​ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ മ​റു​പ​ടി.പ​ബ്ലി​ക് റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും മ​റ്റു​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും പ​ര​സ്യം​ചെ​യ്യു​ന്ന രീ​തി​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡ്‌ വ​ച്ചു വ്യാ​ജ​അ​വ​കാ​ശ വാ​ദ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​യ​ച്ച പ​രാ​തി​യി​ൽ സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts