ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ക​വ​ര്‍​ച്ച ! പോ​ലീ​സ് സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ; അ​ടു​ത്ത കാ​ല​ത്ത് ജ​യി​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം

നേ​മം: ശാ​ന്തി​വി​ള​യി​ല്‍ ബൈ​ക്കി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ച ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും 50,000 രൂ​പ യും ​ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ത​മി​ഴ് നാ​ട്ടി​ലേ​ക്ക്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ര​ണ്ടം​ഗ സം​ഘം ശാ​ന്തി വി​ള കു​രു​മി റോ​ഡി​ല്‍ ആ​ര്യോ​ട്ട് വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ക​വ​ര്‍​ച്ച ചെ​യ്ത​ത്.

റോ​ഡ​രി​കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ സു​ച​ന​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ല്ല. ക​വ​ര്‍​ച്ച ന​ട​ത്തി​യ വ​ര്‍ ത​മി​ഴാ​ണ് സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

അ​ടു​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ജ​യി​ലു​ക​ളി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ മോ​ഷ​ണ സം​ഘ​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് പോ​ലി​സി​ന്റെ തീ​രു​മാ​നം.

സം​ഘം​വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി​യ​വ​രോ​ട് വി​ടി​ന് മു​ന്നി​ലെ പൈ​പ്പി​ല്‍ നി​ന്നും വെ​ള്ളം എ​ടു​ക്കു​വാ​ന്‍ പ​റ​ഞ്ഞു​വെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ സം​ഘം വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി ത​ണു​ത്ത വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൈ​യി​ലു​ള്ള ബാ​ഗി​ല്‍ നി​ന്നും ക​ത്തി എ​ടു​ത്ത് ക​ഴു​ത്തി​ല്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ഒ​ന്നും ക​ണ്ട് എ​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

അ​ടു​ത്ത കാ​ല​ത്ത് ത​മി​ഴ് സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ഷ​ണം പെ​രു​കി വ​രു​ന്ന​ത് പോ​ലി​സി​ന് ത​ല​വേ​ദ​ന​യാ​ണ്.

Related posts

Leave a Comment