എ​ണ്ണ​യി​ട്ട ത​ന്ത്ര​ങ്ങ​ൾ… വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ലെ യു​​​എ​​​സ് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം റ​​​​​ഷ്യ​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദത്തി​​​​​ലാ​​​​​ക്കാ​​​​​നെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ൽ

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ലെ യു​​​എ​​​സ് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം റ​​​​​ഷ്യ​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദത്തി​​​​​ലാ​​​​​ക്കാ​​​​​നെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ണ്ണ​​​​​യി​​​​​ൽ​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണു ക​​​​​ണ്ണെ​​​​​ങ്കി​​​​​ലും ഇ​​​​​തി​​​​​ലൂ​​​​​ടെ റ​​​​​ഷ്യ​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നാ​​​ണ് യു​​​എ​​​സ് ക​​​രു​​​തു​​​ന്ന​​​ത്. വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യു​​​​​ടെ എ​​​​​ണ്ണ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന്‍റെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ റ​​​​​ഷ്യ​​​​​യാ​​​​​ണ് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത്. ആ​​​​​ഗോ​​​​​ള വി​​​​​പ​​​​​ണി​​​​​യി​​​​​ൽ റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ​​​​​യ്​​​​​ക്ക് ഇ​​​​​തോ​​​​​ടെ വ​​​​​ലി​​​​​യ ഡി​​​​​മാ​​​​​ൻ​​​​​ഡ് ഉ​​​​​ണ്ടാ​​​​​യി.

വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നും റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള എ​​​​​ണ്ണ​​​​​യ്ക്ക് യു​​​​​എ​​​​​സ് ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തും ഇ​​​​​തി​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലി​​​​​ന് സാ​​​​​ധി​​​​​ക്കാ​​​​​ത്ത​​​​​തു​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ ലോ​​​​​ക​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഡീ​​​​​സ​​​​​ൽ ക്ഷാ​​​​​മ​​​​​ത്തി​​​​​ന് കാ​​​​​ര​​​​​ണം. വെ​​​​​ന​​​സ്വേ​​​​​ല​​​​​യി​​​​​ൽ ഉ​​​​​ത്പാ​​​​​ദ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ റ​​​​​ഷ്യ​​​​​യി​​​​​ൽ സ​​​​​മ്മ​​​​​ർ​​​​​ദം ചെലു​​​​​ത്താ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു സാ​​​​​ധി​​​​​ക്കും. വെ​​​​​ന​​​സ്വേ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നും യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി എ​​​​​ണ്ണ ല​​​​​ഭി​​​​​ച്ചുതു​​​​​ട​​​​​ങ്ങു​​​​​മ്പോ​​​​​ൾ റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്തും. ഇ​​​​​തി​​​​​ലൂ​​​​​ടെ റ​​​​​ഷ്യ​​​​​യെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്.

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ എ​​​​​ണ്ണ ശേ​​​​​ഖ​​​​​രം വെ​​​​​ന​​​​​സ്വേ​​​​​ല​​​യു​​​ടേ​​​താ​​​ണ്. 303 ബി​​​​​ല്യ​​​​​ൺ ബാ​​​​​ര​​​​​ലാ​​​​​ണു ​​രാ​​​​​ജ്യ​​​​​ത്തെ എ​​​​​ണ്ണ ശേ​​​​​ഖ​​​​​ര​​​​​മെ​​​​​ന്നു യു​​​​​എ​​​​​സ് എ​​​​​ന​​​​​ർ​​​​​ജി ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. ഇ​​​​​ത് ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ന്‍റെ 17 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രും. അ​​​​​തി​​​​​നാ​​​​​ൽ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് (പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ) വെ​​​​​ന​​​സ്വേ​​​​​ല​​​​​യി​​​​​ൽ താ​​​​​ൽ​​​​​പ്പ​​​​​ര്യ​​​​​മു​​​​​ണ്ട്. വ​​​​​ലി​​​​​യ ക​​​​​രു​​​​​ത​​​​​ൽശേ​​​​​ഖ​​​​​രം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ട്ടും, വെ​​​​​ന​​​​​സ്വേ​​​​​ല ലോ​​​​​ക​​​​​ത്തി​​​​​ലെ അ​​​​​സം​​​​​സ്കൃ​​​​​ത എ​​​​​ണ്ണ വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ താ​​​​​ഴെ​​​​​യാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

1999ൽ ​​​​​പ്ര​​​​​തി​​​​​ദി​​​​​നം 3.5 ദ​​​​​ശ​​​​​ല​​​​​ക്ഷം ബാ​​​​​ര​​​​​ൽ എ​​​​​ണ്ണ​​​​​യാ​​​​​ണ് വെ​​​​​ന​​​​​സ്വേ​​​​​ല ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ യു​​​​​എ​​​​​സ് സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം, അ​​​​​ഴി​​​​​മ​​​​​തി, കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത എ​​​​​ന്നി​​​​​വ കാ​​​​​ര​​​​​ണം ഇ​​​​​ന്ന​​​​​ത്തെ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ഡു​​​​​റോ​​​​​യെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ യു​​​​​എ​​​​​സി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ വി​​​​​ല​​​​​യി​​​​​ൽ ഉ​​​ട​​​ൻ കാ​​​​​ര്യ​​​​​മാ​​​​​യ സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്താ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ​​​​​ക്കു ശേ​​​​​ഷം വെ​​​​​നി​​​​​സ്വേ​​​​​ല​​​​​യു​​​​​ടെ എ​​​​​ണ്ണ വ്യ​​​​​വ​​​​​സാ​​​​​യം ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണ്, അ​​​​​തി​​​​​നാ​​​​​ൽ ഉ​​​​​ത്പാ​​​​​ദ​​​​​നം ഗ​​​​​ണ്യ​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ എ​​​​​ടു​​​​​ത്തേ​​​​​ക്കാം.

യു​​​​​എ​​​​​സ് ഭ​​​​​ര​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ത്താ​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ എ​​​​​ണ്ണ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് വെ​​​​​നി​​​​​സ്വേ​​​​​ല​​​​​ൻ എ​​​​​ണ്ണ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ വ​​​​​ള​​​​​രെ വേ​​​​​ഗ​​​​​ത്തി​​​​​ൽ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് പ്രൈ​​​​​സ് ഫ്യൂ​​​​​ച്ചേ​​​​​ഴ്‌​​​​​സ് ഗ്രൂ​​​​​പ്പ് മാ​​​​​ർ​​​​​ക്ക​​​​​റ്റ് അ​​​​​ന​​​​​ലി​​​​​സ്റ്റ് ഫി​​​​​ൽ ഫ്ലി​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ത് ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തേ​​​​​ക്ക് എ​​​​​ണ്ണ​​​​​യു​​​​​ടെ വി​​​​​ല​​​​​ കു​​​​​റ​​​​​യ്ക്കാ​​​​​നും റ​​​​​ഷ്യ​​​​​യി​​​​​ൽ സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്താ​​​​​നും ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Related posts

Leave a Comment