റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ‍ ഇ​റ​ക്കു​മ​തി ചെ​യ്തേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ക്കു​മേ​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ലും ഇ​ന്ത്യ​യെ റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് ആ​ഗോ​ള വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​മു​ഖ ഡാ​റ്റ അ​ന​ലി​സ്റ്റി​ക്സ് സ്ഥാ​പ​ന​മാ​യ കെ​പ്ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പൂ​ർ​ണ​വി​രാ​മ​മി​ട്ടി​ല്ലെ​ങ്കി​ലും റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ഇ​ന്ത്യ ക്ര​മാ​തീ​ത​മാ​യി കു​റ​വ് വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് റ​ഷ്യ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഇ​ന്ത്യ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​രു ദേ​ശീ​യ മാ​ധ്യ​മം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഫ്ലോ​ട്ടിം​ഗ് സ്റ്റോ​റേ​ജു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലും ധാ​രാ​ള​മാ​യി റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച​താ​ണ് ഈ ​സ്റ്റോ​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള ഭാ​ഗി​ക​മാ​യൊ​രു കാ​ര​ണം. ഏ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലു​ക​ളി​ൽ ഒ​രു കോ​ടി ബാ​ര​ൽ റ​ഷ്യ​ൻ എ​ണ്ണ​യു​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ഏ​ക​ദേ​ശ ക​ണ​ക്ക്. ട്രം​പി​ന്‍റെ ഭീ​ഷ​ണി മൂ​ലം റ​ഷ്യ​ൻ എ​ണ്ണ​യി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ചെ​ങ്കി​ലും ട്രം​പ് ത​ന്നെ തു​ട​ക്ക​മി​ട്ട ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ൽ റ​ഷ്യ​ൻ എ​ണ്ണ​യോ​ട് വീ​ണ്ടും അ​ടു​ക്കാ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​തി​നി​ടെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ലി​ക്വി​ഫൈ​ഡ് പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ (എ​ൽ​എ​ൻ​ജി) ഉ​ത്പാ​ദ​നം നി​ർ​ത്തി​യെ​ന്ന് ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം കു​റ​ച്ചു​വെ​ന്ന് രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ​നി​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ധ​ന​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടേ​ക്കാ​വു​മെ​ന്ന് ക​രു​തി​യാ​ണ് ന​ട​പ​ടി.

Related posts

Leave a Comment