പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഹ​ണി ട്രാ​പ്പ് സം​ഘ​ത്ത​ല​വ​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം

ത​ളി​പ്പ​റ​മ്പ്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ണ്ടു​മാ​സം​മു​മ്പ് ര​ക്ഷ​പ്പെ​ട്ട ഹ​ണി​ട്രാ​പ്പ് സം​ഘ​ത്ത​ല​വ​ന്‍ റു​വൈ​സി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ത​ളി​പ്പ​റ​മ്പ സി​ഐ കെ.​ജെ.​വി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക. എ​എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍, സി​പി​ഒ അ​ബ്ദു​ള്‍​റൗ​ഫ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​നാ​യി​രി​ക്കും. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കു​റു​മാ​ത്തൂ​ര്‍ ചൊ​റു​ക്ക​ള റ​ഹ്മ​ത്ത് വി​ല്ല​യി​ല്‍ കൊ​ടി​യി​ല്‍ റു​വൈ​സ് (22) ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ഗ​സ്റ്റ് 24 നാ​ണ് റു​വൈ​സി​നെ (22)യും ​മൂ​ന്ന് കൂ​ട്ടാ​ളി​ക​ളു​മ​ട​ങ്ങി​യ ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ​രെ സ്ത്രീ​ക​ളോ​ടൊ​പ്പം നി​ര്‍​ത്തി ത​ന്ത്ര​പൂ​ര്‍​വം ചി​ത്രീ​ക​രി​ച്ച കി​ട​പ്പ​റ​രം​ഗ​ങ്ങ​ള്‍ കാ​ണി​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ര​ക്താ​ര്‍​ബു​ദ​രോ​ഗി​യെ​ന്നു ന​ടി​ച്ച റു​വൈ​സ് അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ റു​വൈ​സ് 200 രൂ​പ വാ​ങ്ങി​യ​ശേ​ഷം മു​ങ്ങി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹ​ണി​ട്രാ​പ്പ് കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള വി​ദ്യാ​ര്‍​ഥി ശ്രീ​ക​ണ്ഠ​പു​രം നി​ടി​യേ​ങ്ങ​യി​ലെ വി.​എ​സ്.​അ​മ​ല്‍​ദേ​വി​ന്‍റെ (20) ത​ല​ശേ​രി കൊ​ടു​വ​ള്ളി​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ലും സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലും അ​തി​ന​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ റു​വൈ​സ് എ​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റു​വൈ​സി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ കെ. ​ദി​നേ​ശ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ സു​രേ​ഷ് ക​ക്ക​റ, മു​ഹ​മ്മ​ദ് റൗ​ഫ്, ജാ​ബി​ര്‍, സ്നേ​ഹേ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ന്‍റെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ല്‍ കു​ടു​ങ്ങി​യ പ്ര​മു​ഖ​രും യു​വ​തി​ക​ളു​മാ​ണ് റു​വൈ​സി​നെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന​യു​ണ്ട്.

Related posts