സ്ക്രീ​ൻ ഷോ​ട്ട് എ​ങ്ങ​നെ പു​റ​ത്താ​യി ? കോ​ൺ​ഗ്ര​സ് ത​ല​പു​ക​യ്ക്കു​ന്നു; ശ​ബ​രീ​നാ​ഥ​നെ പോലീസ് ചോദ്യം ചെയ്യും

തി​രു​വ​വ​ന​ന്ത​പു​രം : യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യാ​ൻ രൂ​പ​മെ​ടു​ത്ത ഗ്രൂ​പ്പി​ൽ വ​ള​രെ പ്ര​മു​ഖ​രാ​യി​ട്ടു​ള്ള നേ​താ​ക്ക​ളും വി​ശ്വ​സ്ത​രാ​യ പ്ര​വ​ർ​ത്ത​ക​രും മാ​ത്ര​മാ​ണു​ള്ള​ത്.

ഈ ​ഗ്രൂ​പ്പി​ൽ നി​ന്നും ആ​ര് – ആ​രു​വ​ഴി സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​ച്ചു​വെ​ന്നു​ള്ള​താ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ചോ​ദ്യം.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ലെ​യും കോ​ൺ​ഗ്ര​സി​ലെ​യും ഗ്രൂ​പ്പ് പോ​രാ​ണ് കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ന്‍റെ പ്ര​തി​ഷേ​ധ ആ​ഹ്വാ​നം പു​റ​ത്തെ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

ശ​ബ​രി​നാ​ഥ​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ലെ ചി​ല​ർ ഈ ​സ്ക്രീ​ൻ ഷോ​ട്ട് പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം.

ശ​ബ​രീ​നാ​ഥ​നെ പോലീസ് ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​നെ ഇ​ന്നും പോ​ലീ​സ് ചോദ്യം ചെയ്യും.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സം പോ​ലീ​സി​ന് മു​ൻ​പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ജാ​മ്യ വ്യ​വ​സ്ഥ​യിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ശ​ബ​രീ​നാ​ഥ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥി​രാ​ജി​ന് മു​ൻ​പാ​കെ ഇ​ന്ന​ലെ രാ​വി​ലെ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് നാ​ട​കീ​യ​മാ​യി ശ​ബ​രി​നാ​ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ന്‍റെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ഭീ​രു​വാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment