തിരുവനന്തപുരം: ശബരമലയിലെ ചില ജീവനക്കാര്‍ അയ്യപ്പഭക്തരെ അസഭ്യം വിളിച്ചതില്‍ വാക്ക് ദോഷമുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടെത്തി. ശബരിമലയിലെ വാക്ദോഷം മാറ്റാന്‍ വഴിപാടുകളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.മൂകാംബിക, ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദോഷപരിഹാരത്തിന് വഴിപാട് നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയിലെ ചില ജീവനക്കാര്‍ അയ്യപ്പഭക്തരെ അസഭ്യം വിളിച്ചിരുന്നുവെന്നും അതിന്റെ വാക് ദോഷം ഉണ്ടെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. ദേവപ്രശ്ന വിധിയനുസരിച്ചുള്ള പരിഹാരങ്ങളുടെ ഭാഗമായാണ് മറ്റ് ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുന്നത്.
മൂകാംബിക ക്ഷേത്രത്തില്‍ ശബരിമലയില്‍ നിന്നുള്ള മണികെട്ടി ദോഷ പരിഹാരത്തിനായി പ്രാര്‍ഥിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാരമായി വഴിപാടുകള്‍ നടത്തുന്നത്.
