ശബരി റെയില്‍പാത നിര്‍മാണം തുടങ്ങാന്‍ നടപടിയെടുക്കണം: എംപി

KTM-ANTOANONYപത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് ഈ വര്‍ഷം 192 സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ വശിഷ്ട ജോഹ്‌റി അറിയിച്ചതായി ആന്റോ ആന്റണി എംപി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് ഈ വിവരം അറിയിച്ചത്. ശബരി റെയില്‍വേയുടെ എരുമേലി വരെയുള്ള പുതിയ അലൈന്‍മെന്റ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പ്  പൂര്‍ത്തീകരിച്ച് നാര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് എത്രയും വേഗം കടക്കണമെന്ന് യോഗത്തില്‍ എംപി ആവശ്യപ്പെട്ടു.

ശബരി പാത എരുമേലിയില്‍ നിന്ന് – റാന്നി – പത്തനംതിട്ട- കോന്നി- പുനലൂര്‍ വഴി തിരുവനന്തപുരത്തേയ്ക്ക് നീട്ടണമെന്നുള്ള തന്റെ ആവശ്യം അംഗീകരിച്ച് മമതാ ബാനര്‍ജി റയില്‍വേ മന്ത്രി ആയിരുന്നപ്പോള്‍ റെയില്‍വേ ബ്ജറ്റില്‍ പ്രഖ്യാപിക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് പ്ലാനില്‍ പെടുത്തുകയും സര്‍വേയ്ക്ക് ഉത്തരവാകുകയും ചെയ്തിരുന്നു.   ഈ സാഹചര്യത്തില്‍ ശബരിപാത നിര്‍മാണം വൈകിക്കരുതെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.

Related posts