ശബരീനാഥിന്‍റെയും ദിവ്യ എസ് അയ്യരുടെയും പ്ര​ണ​യ സാ​ഫ​ല്യം പൂവണിയുന്നത് കുമാര കോവിലിൽ; കന്യൂകുമാരി ജില്ലയിലെ കുമാരകോവിൽ തിരഞ്ഞെടുത്തതിന് പിന്നിലെ ശാസ്ത്രം ഇതാണ്…

Sabarinathan1കാ​ട്ടാ​ക്ക​ട: പുരാണങ്ങളിൽ സുബ്രഹ്മണ്യന്‍റെ വിവാഹം നടന്നതായി പറയുന്ന ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ത​ക്ക​ല​യ്ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​മാ​യ കു​മാ​ര​കോ​വി​ലി​ൽ അ​രു​വി​ക്ക​ര എംഎൽഎ ശ​ബ​രീ​നാ​ഥ് തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർക്ക് താലിചാർത്തും. ഈ മാസം 30-നാണ് വിവാഹം.

സ​ഹ്യ​പ​ർ​വത സാ​നു​വി​ന് കീ​ഴെ​യു​ള്ള കു​മാ​ര​കോ​വി​ലി​ൽ വ​ച്ചാ​ണ് വ​ള്ളി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഇവിടെ എ​ല്ലാ വ​ർ​ഷ​വും തൃക്ക​ല്യാ​ണം എന്ന ചടങ്ങ് ന​ട​ത്താ​റു​ണ്ട്. അ​തി​നാ​ലാ​ണ് പ്ര​ണ​യ സാ​ഫ​ല്യ​ത്തി​ന്‍റെ പി​ന്നാ​ലെ​യു​ള്ള ക​ല്യാ​ണ​മാ​യ​തി​നാ​ൽ തൃക്ക​ല്യാ​ണം ന​ട​ക്കു​ന്ന കു​മാ​ര​കോ​വി​ലി​ൽ വ​ച്ച് ഇ​വ​ർ ദ​ന്പ​തി​മാ​രാ​കു​ന്ന​ത്. ക​മി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ സാ​ഫ​ല്യ ക്ഷേ​ത്ര​മാ​യാ​ണ് കു​മാ​ര​കോ​വി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

30ന് ​രാ​വി​ലെ 9.30നും 10.15​നും മ​ദ്ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് വി​വാ​ഹം. ആ​ദി​വാ​സി ഊരു​ക​ളിൽ നേ​രി​ട്ടെ​ത്തി വിവാഹം ക്ഷ​ണി​ച്ച് ഇരുവരും മാതൃകയായി. തി​രു​വ​ന​ന്ത​പു​ര​ത്തും അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വി​വാ​ഹ സ​ൽ​ക്കാ​രം ന​ട​ക്കും. ജൂ​ണ്‍ 30ന് ​വൈ​കു​ന്നേ​രം 4 മു​ത​ൽ നാ​ലാ​ഞ്ചി​റ ഗീ​രി​ദീ​പം ക​ണ്‍​വ​ൻ​ഷ​ണ്‍ സെ​ന്‍റ​റി​ലും ജൂ​ലൈ രണ്ടിന് ​ആ​ര്യ​നാ​ട് വി.​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് വി​വാ​ഹ സ​ൽ​ക്കാ​രം.

Related posts