ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും  അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം  ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, എ​ൻ.​ജ​യ​രാ​ജ്, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലു​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

ബി​ജെ​പി​യു​ടെ സ​ത്യ​ഗ്ര​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് വ​ച്ചാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല യു​ഡി​എ​ഫി​ന്‍റെ ഉ​പ​വാ​സം പ്ര​ഖ്യാ​പി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ 144 പി​ൻ​വ​ലി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള പ​ക​പോ​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ സ​മ​വാ​യ​ത്തി​ന് ത​യാ​റാ​കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രോ​ജ് പാ​ണ്ഡെ എം​പി​യാ​ണ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബി​ജെ​പി ദേ​ശീ​യ നേ​താ​വ് പ്ര​ഹ്ളാ​ദ് ജോ​ഷി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ സി.​ശി​വ​ൻ​കു​ട്ടി, ജെ.​ആ​ർ.​പ​ത്മ​കു​മാ​ർ , തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഓ​രോ ദി​വ​സ​വും ഓ​രോ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് സ​മ​ര​പ​ന്ത​ലി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts