മ​നോ​ഹ​ര ദി​വ​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി സ​ച്ചി​ൻ… 53-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ

മും​ബൈ: ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കാ​തെ​യും കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​ർ​ന്നും 53-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. അ​മ്മ​ക്കും ഭാ​ര്യ​ക്കും വ​ള​ർ​ത്തു​നാ​യ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് മ​നോ​ഹ​ര ദി​വ​സ​ത്തെ സ​ച്ചി​ൻ അ​ട​യാ​ള​പ്പെ​ടു​ത്തി.

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ മു​ത​ൽ വീ​ടി​ന്് മു​ന്നി​ൽ കാ​ത്തി​രു​ന്ന ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്താ​തെ​യാ​ണ് സ​ച്ചി​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ആ​രാ​ധ​ക​ർ​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കി​യും സെ​ൽ​ഫി​യെ​ടു​ത്തും ആ​രാ​ധ​ക​ർ കൊ​ണ്ടു​വ​ന്ന കേ​ക്ക് മു​റി​ച്ചും സ​ച്ചി​ൻ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു.

സ​ച്ചി​ന്‍റെ ആ​രാ​ധ​ക​രി​ൽ ഏ​റെ പേ​രു​കേ​ട്ട സു​ധീ​ർ ചൗ​ധ​രി​യും സ​ച്ചി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വീ​ശി, ശം​ഖ് മു​ഴ​ക്കി​ക്കൊ​ണ്ടാ​ണ് സു​ധീ​ർ താ​ര​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. സ​ച്ചി​നും ഭാ​ര്യ​യും കേ​ക്ക് മു​റി​ക്കു​ന്പോ​ൾ സു​ധീ​ർ ശം​ഖ് മു​ഴ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ആ​രാ​ധ​ക​രു​ടെ ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​നി​മി​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കി.

സ​ച്ചി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്രി​ക്ക​റ്റ് പ്രേ​മി​ക​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ച്ചി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ൻ സ​ഹ​താ​ര​ങ്ങ​ളും ആ​ശം​സ നേ​ർ​ന്നു.
സ​ച്ചി​നോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് യു​വ​രാ​ജ് സിം​ഗ് ആ​ശം​സ അ​റി​യി​ച്ച​ത്. ആ​രാ​ധ​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​ശം​സ​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും ന​ന്ദി അ​റി​യി​ച്ച സ​ച്ചി​ൻ പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. 1973 ഏ​പ്രി​ൽ 24ന്് ​മും​ബൈ​യി​ലാ​യി​രു​ന്നു സ​ച്ചി​ന്‍റെ ജ​ന​നം.

Related posts

Leave a Comment