സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹോ​ദ​രി​യെ വ​ണ്ടി​യി​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്രമം! സ​ഹോ​ദ​ര​നും സം​ഘ​വും അ​റ​സ്റ്റി​ൽ

വെ​ള്ള​റ​ട: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ സ​ഹോ​ദ​രി​യെ വ​ണ്ടി​യി​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​നും സം​ഘ​വും അ​റ​സ്റ്റി​ൽ.

ആ​റാ​ട്ടു​കു​ഴി പു​ന്ന​ക്കു​ന്നു​വി​ള വീ​ട്ടി​ല്‍ ആ​ശാകു​മാ​രി​യെ ക​ഴി​ഞ്ഞ 14ന് ​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് സ​ഹോ​ദ​ര​നു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യ​ത്.

ക​ത്തി​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് ആ​ശാകു​മാ​രി​യും സ​ഹോ​ദ​ര​നാ​യ ഗ​ഹ​ന്‍ ദീ​പും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ ഗ​ഗ​ന്‍ ദീ​പും സം​ഘ​വും ആ​ശ​യേ​യും ഗ​ഹ​ന്‍ ദീ​പു​വി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ലോ​റി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ നി​ര​യാ​യ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ ആ​റാ​ട്ടു​കു​ഴി പു​ന്ന​ക്കു​ന്നു​വി​ള വീ​ട്ടി​ല്‍ ഗ​ഗ​ന്‍​ദീ​പ് (30) വെ​ള്ള​റ​ട കാ​ര​മൂ​ട് മ​ജു​ന ഭ​വ​നി​ല്‍ മ​നു (24) ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പാ​കോ​ട് ക​ല്ല​ട വീ​ട്ടി​ല്‍ ജോ​ണ്‍ ജ​പ​കു​മാ​ര്‍ (30) ആ​സാം സ്വ​ദേ​ശി ദേ​വ് നാ​ഥ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് .

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, എ ​എ​സ്ഐ​മാ​രാ​യ ശ​ശി​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സു​നി​ല്‍, പ്ര​തീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment