ആ ഒരൊറ്റ കാരണം കൊണ്ട് നിരവധി സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സലിം കുമാര്‍…

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരമായ നടനാണ് സലിം കുമാര്‍. തുടക്കത്തില്‍ ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട് നായകനായി ഉയരുകയായിരുന്നു.

അര്‍ഹതയ്ക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോളും നായകനായും സഹനടനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍.

സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികള്‍ ഇരിക്കുക.

കാത്തിരിപ്പ് വെറുതേയാക്കാതെ മനോഹരമായി കൗണ്ടറുകള്‍ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാര്‍.

കോമഡി ചെയ്ത് വിജയിക്കുന്നവര്‍ക്ക് സീരിയസ് വേഷങ്ങള്‍ എളുപ്പത്തില്‍ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തില്‍ നൂറ് ശതമാനം വിജയമായിരുന്നു.

2004ല്‍ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ കണ്ടത്.

പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹത്തിന്റെ അഭിനയശേഷി സമൂഹവും സിനിമാപ്രവര്‍ത്തകരും തിരിച്ചറിഞ്ഞു.

ഇപ്പോള്‍ പഴയകാല സിനിമാ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന ചിരി കാരണം നിരവധി സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

ആദ്യകാലത്തെ തന്റെ സിനിമകളില്‍ നടന്‍ ജഗദീഷിനെ അനുകരിച്ചതിനെ കുറിച്ചും പിന്നീട് ഏറെ കഷ്ടപ്പെട്ട് ആ രീതി മാറ്റിയെടുത്തതിനെ കുറിച്ചും നടന്‍ സലിം കുമാര്‍ വെളിപ്പെടുത്തി.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സലിം കുമാറിന്റെ വെളിപ്പെടുത്തല്‍. സിനിമാ അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍ എവിടെ നിര്‍ത്തുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയില്ലാത്ത കൊണ്ടാണ് അതിന് മുതിരാത്തതെന്നും സലീം കുമാര്‍ പറയുന്നു.

ഇനി ഈ പ്രായത്തില്‍ മറ്റൊരു ജോലി കണ്ടെത്തുക സാധ്യമല്ലാത്ത കാര്യമാണെന്നും തനിക്ക് ആകെ അറിയാവുന്ന തൊഴില്‍ അഭിനയം മാത്രമാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്ത് നിന്നും കിട്ടില്ലെന്ന് അറിയാമെന്നും സലീം കുമാര്‍ പറഞ്ഞു. നാദിര്‍ഷയുടെ രണ്ട് സിനിമകള്‍ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണവും സലീം കുമാര്‍ വ്യക്തമാക്കി.

താന്‍ റിലാക്സ് ചെയ്തിട്ടാണ് അഭിനയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് എന്റേതായ കുറേ ആസ്വാദനങ്ങള്‍ ഉണ്ട്. അതിനര്‍ത്ഥം കുറേ കള്ളുകുടിച്ച് കൂത്തടിച്ച് നടക്കണം എന്നതല്ല.

എന്റെ വീട്, എന്റെ കൃഷി, വായന, എഴുത്ത്, വലിയ എഴുത്തുകാരന്‍ അല്ലെങ്കില്‍ പോലും. ഒരു സിനിമ നടന്‍ എന്ന് വെച്ചാല്‍ 24 മണിക്കൂറും എനിക്ക് സിനിമ എന്ന് ആലോചിക്കാന്‍ സാധിക്കില്ല.

ദൈവത്തിന് മറന്ന് കൊണ്ടല്ല ദൈവത്തിനെ വന്ദിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഭാര്യ, മക്കള്‍, സുഹൃത്തുക്കള്‍ ഇങ്ങനെ കുറേ സ്വകാര്യ സന്തോഷങ്ങള്‍ ഉണ്ട് അവയ്ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.

അതിനാല്‍ സിനിമകകള്‍ ചെയ്ത് തീരുമ്പോള്‍ ചെറിയ ഇടവേളകള്‍ ആവശ്യമാണ്. അതിനാലാണ് ആ സിനിമകള്‍ ഒഴിവാക്കിയതെന്നും നാദിര്‍ഷ തന്റെ അടുത്ത സുഹൃത്താണെന്നതിനാല്‍ അവന് കാര്യങ്ങള്‍ എളുപ്പം മനസിലാകുമെന്നും സലീം കുമാര്‍ പറയുന്നു. ചിരി കാരണം തുടക്ക കാലത്ത് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

പലരും തന്റെ ചിരി കളിയാക്കലുകളും ആയിട്ടാണ് മനസിലാക്കിയിരുന്നത്. അതിനാല്‍ പല സിനിമകളില്‍ നിന്നും നീക്കിയിട്ടുണ്ടെന്നും സലീം കുമാര്‍ പറയുന്നു.

നായക കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും മറ്റുള്ളവര്‍ക്ക് തന്റെ മേലുള്ള വിശ്വാസം കാണുമ്പോള്‍ ചെയ്ത് പോകുന്നതാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment