ഫാമിലിയായി ഇതാണല്ലേ പരിപാടി? മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം​​വ​​ച്ച സം​​ഭ​​വം! ശാലിനി ധൃതികൂട്ടിയപ്പോള്‍ നല്‍കിയത്‌ 40,000 രൂപ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം വ​​​​യ്ക്കാ​​​​നെ​​​​ത്തി​​​​യ യു​​​​വ​​​​തി​ ന​​​​ൽ​​​​കി​​​​യ​​​​ത് വ്യാ​​​​ജ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡും ഫോ​​​​ണ്‍ ന​​​​ന്പ​​​​രും.

ക​​​​ട്ട​​​​പ്പ​​​​ന വ​​​​ലി​​​​യാ​​​​പ​​​​റ​​​​ന്പ് മു​​​​ക​​​​ളേ​​​​ൽ ശാ​​​​ലി​​​​നി (22) യെ​​​​യാ​​​​ണ് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30നാ​​​ണ് ​ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര പി​​​​ണ​​​​ഞ്ചി​​​​റ​​​​ക്കു​​​​ഴി​​​​യി​​​​ലു​​​​ള്ള കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​മൊ​​​​ത്ത് പ​​​​ന​​​​ന്പാ​​​​ല​​​​ത്തെ സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ട​​​​ത്തി​​​​ൽ തീ​​​​ർ​​​​ത്ത ഒ​​​​ന്ന​​​​ര​​​പ​​​​വ​​​​ന്‍റെ മാ​​​​ല പ​​​​ണ​​​​യം വ​​​​യ്ക്കാ​​​​ൻ ശാ​​​​ലി​​​​നി എ​​​​ത്തി​​​​യ​​​​ത്.

അ​​​​ച്ഛ​​​​ൻ ഹൃ​​​​ദ​​​​യ സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ത്തെ​​ത്തു​​ട​​ർ​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​ത്യാ​​​​സ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​ര​​​​മാ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് പ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് പ​​​​ണ​​​​യം വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​ണ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യെ പ​​​​റ​​​​ഞ്ഞു​​ധ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടേ​​​​തെ​​​​ന്ന പേ​​​​രി​​​​ൽ വ്യാ​​​​ജ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡി​​​​ന്‍റെ കോ​​​​പ്പി​​​​യും ഫോ​​​​ണ്‍ ന​​​​ന്പ​​​​രു​​​​മാ​​​​ണ് ഇ​​​​വ​​​​ർ രേ​​​​ഖ​​​​യാ​​​​യി കാ​​​​ണി​​​​ച്ച​​​​ത്.

ശാ​​​​ലി​​​​നി പ​​​​ണ​​​​ത്തി​​​​നാ​​​​യി ധൃ​​​​തി​​​​കൂ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി 40,000 രൂ​​​​പ പ​​​​ണ​​​​യ​​​​ത്തു​​​​ക​​​​യാ​​​​യും ന​​​​ൽ​​​​കി.

പി​​​​ന്നീ​​​​ട് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​തോ​​​​ടെ പ​​​​ണ​​​​യ വ​​​​സ്തു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും മു​​​​ക്കു​​​​പ​​​​ണ്ട​​​​മാ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് സ്ഥാ​​​​പ​​​​ന ഉ​​​​ട​​​​മ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സി​​​​ൽ വി​​​​വ​​​​ര​​​മ​​​റി​​​​യി​​​​ച്ച​​​​ത്.

പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്ന ഇ​​​​രു​​​​വ​​​രെ​​​​യും എ​​​​സ്എ​​​​ച്ച്ഒ ഷി​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘം ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം വ​​​​ച്ച കേ​​​​സി​​​​ൽ ശാ​​​​ലി​​​​നി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് സു​​​​കേ​​​​ഷി​​​നെ മു​​​​ന്പ് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ​​​നി​​​​ന്നും പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​ക്കു​​​​പ​​​​ണ്ട മാ​​​​ഫി​​​​യ​​​​യു​​​​ടെ കൈ​​​​ക​​​​ളി​​​​ലെ ഇ​​​​ര​​​​ക​​​​ളാ​​​​ണോ ഇ​​​​വ​​​​രെ​​​​ന്നും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.

Related posts

Leave a Comment