സ​ന്ദീ​പി​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​! സ​ന്ദീ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസ്

ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​താ​ര​വും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ സ​ന്ദീ​പ് ന​ഹാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യ്ക്കും ഭാ​ര്യാ മാ​താ​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ഭാ​ര്യ കാ​ഞ്ച​ൻ ശ​ർ​മ​യ്ക്കും ഭാ​ര്യ​യു​ടെ അ​മ്മ വേ​നു​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ​ന്ദീ​പി​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം സ​ന്ദീ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്.

സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​നൊ​പ്പം എം.​എ​സ് ധോ​ണി ദ ​അ​ൺ​ടോ​ൾ​ഡ് സ്റ്റോ​റി​യി​ൽ സ​ന്ദീ​പ് അ​ഭി​ന​യി​ച്ചി​രു​ന്നു.

അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം കേ​സ​രി എ​ന്ന ചി​ത്ര​ത്തി​ലും സ​ന്ദീ​പ് അ​ഭി​ന‍​യി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മും​ബൈ​യി​ലു​ള്ള വ​സ​തി​യി​ൽ സ​ന്ദീ​പി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ക്കു​ന്ന​തി​നു മു​ന്പ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വീ​ഡി​യോ സ​ന്ദേ​ശ​വും സ​ന്ദീ​പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ​ന്ദീ​പ് മു​റി തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും പി​ന്നീ​ട് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ക്കു​ക​യു​മാ​യി​രു​ന്നു.

കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ​ന്ദീ​പി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment