ഗോ​​ൾ​​ഡ്കോ​​സ്റ്റി​​ലെ ആ ​​സ്വർണം ഇന്ത്യക്കു ന​​ഷ്ട​​മാ​​കും

ന്യൂ​​ഡ​​ൽ​​ഹി: ഗോ​​ൾ​​ഡ്കോ​​സ്റ്റ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ​​ഞ്ജി​​ത ചാ​​നു ഉ​​യ​​ർ​​ത്തി​​യ സ്വ​​ർ​​ണം ന​​ഷ്ട​​പ്പെ​​ട്ടേ​​ക്കും. ഭാ​​രോ​​ദ്വ​​ഹ​​ന താ​​രം സ​​ഞ്ജി​​ത ചാ​​നു ഉ​​ത്തേ​​ജ​​ക പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണി​​ത്. ഇ​​തേ​​ത്തുട​​ർ​​ന്ന് ചാ​​നു​​വി​​ന് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വെ​​യ്റ്റ്‌ലിഫ്റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​നാ​​ണ് (ഐ​​ഡ​​ബ്ല്യു​​എ​​ഫ്) ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കോ​​മ​​ൽ​​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ വ​​നി​​ത​​ക​​ളു​​ടെ 53 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് സ​​ഞ്ജി​​ത ചാ​​നു സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തി​​യ ര​​ണ്ടാ​​മ​​ത്തെ സ്വ​​ർ​​ണ​​മാ​​യി​​രു​​ന്നു അ​​ത്. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്നാ​​ച്ചി​​ൽ 84 കി​​ലോ​​ഗ്രാ​​മും ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ 108 കി​​ലോ​​ഗ്രാ​​മും ഉ​​യ​​ർ​​ത്തി ആ​​കെ 192 കി​​ലോ​​ഭാ​​രം ഉ​​യ​​ർ​​ത്തി​​യാ​​യി​​രു​​ന്നു ചാ​​നു സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്.

ഉ​​ത്തേ​​ജ​​ക പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ചാ​​നു​​വി​​ന്‍റെ മെ​​ഡ​​ൽ തി​​രി​​ച്ചു​​ന​​ല്കേ​​ണ്ടി​​വ​​രും.ഗ്ലാ​​സ്കോ ഗെ​​യിം​​സി​​ൽ 48 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലും ചാ​​നു സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.
അ​​തേ​​സ​​മ​​യം, ഉ​​ത്തേ​​ജ​​ക പ​​രി​​ശോ​​ധ​​ന തീ​​യ​​തി, സാ​​ന്പി​​ൾ ശേ​​ഖ​​രി​​ച്ച​​ത് എ​​ന്ന് തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ൾ ഐ​​ഡ​​ബ്ല്യു​​എ​​ഫ് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

Related posts