നാളെ കോ​ട്ട​യം പപ്പാ നഗരം; മൂ​വാ​യി​രം ക്രി​സ്മ​സ് പ​പ്പ​മാ​ര്‍ ന​ഗ​ര​ത്തി​ലി​റ​ങ്ങും

കോ​ട്ട​യം: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് കോ​ട്ട​യ​ത്ത് ക്രി​സ്മ​സ് പ​പ്പ വി​ളം​ബ​ര​യാ​ത്ര ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍ -ത്രീ ​നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​പ്പാ റാ​ലി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്കാ​ണ് റാ​ലി. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ട്ട​യ​ത്തെ ക്രൈ​സ്ത​വ സ​ഭ മേ​ല​ധ്യ​ക്ഷ​ന്‍​മാ​രും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ര്‍​ന്ന് കേ​ക്ക് മു​റി​ക്കും. തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക്രി​സ്മ​സ് ദൃ​ശ്യാ​വി​ഷ്‌​കാ​ര​വു​മു​ണ്ടാ​യി​രി​ക്കും.

മു​വാ​യി​ര​ത്തി​ല​ധി​കം പ​പ്പ​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന റാ​ലി​യി​ല്‍ കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, കാ​രി​ത്താ​സ് ഫാ​ര്‍​മ​സി കോ​ള​ജ്, ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം, ബി​സി​എം കോ​ള​ജ്, കെ​ഇ സ്‌​കൂ​ള്‍, ചെ​ത്തി​പ്പു​ഴ ന​ഴ്‌​സിം​ഗ് കോ​ള​ജ്, മേ​രി​ക്വീ​ന്‍​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി, പാ​ലാ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വ ന​ഴ്‌​സിം​ഗ് കോ​ള​ജ്, സെ​ന്‍റ് റീ​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് നാ​ലു​കോ​ടി, കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് സ്‌​കൂ​ള്‍, ഗി​രി​ദീ​പം സ്‌​കൂ​ള്‍, ക​ട്ട​ച്ചി​റ മേ​രി മൗ​ണ്ട് സ്‌​കൂ​ള്‍, കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ല്‍, ന​ല്ലി​ട​യ​ന്‍ പ​ള്ളി, കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, പേ​രൂ​ര്‍, നീ​റി​ക്ക​ട് ഇ​ട​വ​ക​ക​ള്‍, മാ​ന്നാ​നം കെ​ഇ കോ​ള​ജ്, എ​സ്എ​ച്ച് മൗ​ണ്ട് സെ​മി​നാ​രി, വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി, ദ​ര്‍​ശ​ന ഇ​ന്‍റര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, കോ​ട്ട​യം സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ തു​ട​ങ്ങി​യ കോ​ട്ട​യ​ത്തെ വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഭാ​ഗ​മാ​കും.

ബോ​ണ്‍ ന​ത്താ​ലേ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച് അ​ഞ്ചി​നു വൈ​കു​ന്നേ​രം 4.30ന് ​പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്ത​ണം. പ​പ്പ തൊ​പ്പി സൗ​ജ​ന്യ​മാ​യി ന​ല്‍​കും. 2021ല്‍ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് കോ​ട്ട​യ​ത്തെ വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി​യ ബോ​ണ്‍ ന​ത്താ​ലേ മൂ​ന്നാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

കോ​ട്ട​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ബോ​ണ്‍ ന​ത്താ​ലേ അ​ക്ഷ​ര​ന​ഗ​രി​ക്ക് പു​ത്ത​ന്‍ ക്രി​സ്മ​സ് അ​നു​ഭ​വ​മാ​കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്. കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment