കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നിന്ന് 119 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞിട്ടുള്ളത്. 14 നിയമസഭാ മണ്ഡലങ്ങളിലായി 119 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്. ആകെ സമര്‍പ്പിച്ചത് 221 നാമനിര്‍ദേശ പത്രികകളും.
കളമശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. മുന്നണി സ്ഥാനാര്‍ഥികളടക്കം 12 പേര് ഇവിടെ മത്സരരംഗത്തുണ്ട്. കുറവ് അഞ്ചുപേര്‍ മാത്രം മത്സരിക്കുന്ന ആലുവയിലും.
പെരുമ്പാവൂര്‍ (ഏഴ്), അങ്കമാലി (ഒന്‍പത്), പറവൂര്‍ (10), വൈപ്പിന്‍ (ഒന്‍പത്), കൊച്ചി (എട്ട്), തൃപ്പൂണിത്തുറ (11), എറണാകുളം (ഏഴ്), തൃക്കാക്കര (ഏഴ്), കുന്നത്തുനാട് (എട്ട്), പിറവം (ഒന്‍പത്), മൂവാറ്റുപുഴ(ഏഴ്), കോതമംഗലം (10) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
അപരന്മാര് പാരയാകുമോ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി പി.രാജീവ് എന്നിവര്‍ക്ക് അപരന്മാര്. പറവൂര്‍ മണ്ഡലത്തില്‍ കെ.ബി. സതീശന് എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും കളമശേരി മണ്ഡലത്തില്‍ പി.രാജീവിന് അപരനായി രാജീവ് എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസിലെ ഷിബു തെക്കുംപുറത്തിനു രണ്ട് അപരന്മാരാണുള്ളത്. ഷിബു എന്ന പേരില്‍ സ്വതന്ത്രരായാണ് അപരന്മാര് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
