വൈഗയെ തള്ളിയ മുട്ടാർ പുഴയുടെ തീരത്തെത്തി തെളിവെടുത്തു; ഫോൺ കണ്ടെത്താനായില്ല;  സ​നു മോ​ഹ​നു​മാ​യി കോ​യ​മ്പ​ത്തൂ​രി​ലേക്ക് പോലീസ്

 


കൊ​ച്ചി: വൈ​ഗ കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പി​താ​വ് സ​നു മോ​ഹ​നു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കോ​യ​മ്പ​ത്തൂ​രി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്.

സ​നുവി​ന് കോ​യ​മ്പ​ത്തൂ​രി​ല്‍ പ​ല​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​പ്പ​മു​ള്ള പ​ണ​മി​ട​പാ​ടു​കാ​രെ​യും വാ​ഹ​ന ബ്രോ​ക്ക​ര്‍​മാ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും.

കോ​യ​മ്പ​ത്തൂ​രി​ൽ ഇ​യാ​ള്‍ വി​ല്പ​ന ന​ട​ത്തി​യ കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തിനൊപ്പം കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പും ന​ട​ത്തും.

അ​തേ​സ​മ​യം സ​നു അ​ടി​ക്ക​ടി മൊ​ഴി മാ​റ്റു​ന്ന​ത് പോ​ലീ​സി​നെ വീ​ണ്ടും കു​ഴ​യ്ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ മൊ​ഴി​യി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.

ഇ​ന്ന​ലെ ക​ങ്ങ​ര​പ്പ​ടി​യി​ലെ സ​നു മോ​ഹ​ന്‍റെ ഫ്ളാ​റ്റി​ലും വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത മു​ട്ടാ​ര്‍ പു​ഴ​യി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

സ​നു മോ​ഹ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ച്ച്എം​ടി​ക്ക് സ​മീ​പ​ത്തെ കാ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts

Leave a Comment