“ശ​ശി​ല​ളി​ത’; ജ​യ​ല​ളി​ത​യ്ക്കൊ​പ്പം ശ​ശി​ക​ല​യു​ടെ​യും ജീ​വി​തം സി​നി​മ​യാ​കു​ന്നു

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെയും തോ​ഴി ശ​ശി​ക​ല​യു​ടെ ജീ​വി​തം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ശ​ശി​ല​ളി​ത എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. കെ. ​ജ​ഗ​ദീ​ശ്വ​ര റെ​ഡ്ഡി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജ​യ​ല​ളി​ത​യ്ക്കൊ​പ്പം ശ​ശി​ക​ല​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ണ് സി​നി​മ​യ്ക്ക് ശ​ശി​ല​ളി​ത എ​ന്ന് പേ​ര് ന​ൽ​കി​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ജ​യ​ല​ളി​ത​യു​ടെ 75 ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സം സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര​വ​ധി സി​നി​മ​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്രി​യ​ദ​ർ​ശി​നി സം​വി​ധാ​നം ചെ​യ്യു​ന്ന “ദി ​അ​യ​ണ്‍ ലേ​ഡി’ എ​ന്ന ചി​ത്ര​ത്തി​ൽ നി​ത്യാ മേ​നോ​നാ​ണ് ജ​യ​ല​ളി​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ങ്ക​ണാ റ​ണൗ​ത്തി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി എ.​എ​ൽ. വി​ജ​യ്‍യും സിനിമയൊരുക്കുന്നുണ്ട്.

Related posts