പണിപാളി! ശശി തരൂരിന്റെ ബന്ധുക്കള്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെന്നു പറഞ്ഞ് ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ചു; പിന്നീടാണു ട്വിസ്റ്റ്…

കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സ് എം​​​പി ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ബി​​​ജെ​​​പി നേ​​​തൃ​​​ത്വം വെ​​​ട്ടി​​​ലാ​​​യി. ത​​​രൂ​​​രി​​​ന്‍റെ മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യ​​​ട​​​ക്കം 14 പേ​​​ർ ബി​​​ജെ​​​പി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. ഇ​​വ​​ർ​​ക്ക് അം​​ഗ​​ത്വം ന​​ൽ​​കാ​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ബി​​​ടി​​​എ​​​ച്ചി​​​ൽ യോ​​ഗ​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

പു​​തു​​താ​​യി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന​​വ​​രെ​​ന്നു പ​​റ​​ഞ്ഞു ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള​ എ​​ല്ലാ​​വ​​രെ​​യും ഷാ​​​ൾ അ​​​ണി​​​യി​​ക്കു​​ക​​യും അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​ക​​യും ചെ​​യ്തു.

പി​​ന്നീ​​ടാ​​ണു ട്വി​​സ്റ്റ്. ച​​​ട​​​ങ്ങി​​​നു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട തരൂരി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ, ത​​​ങ്ങ​​​ൾ നേ​​​ര​​​ത്തെ ​മു​​​ത​​​ൽ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ ഇ​​​ങ്ങ​​​നെ​​​യൊ​​​രു ച​​​ട​​​ങ്ങ് എ​​​ന്തി​​​നാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നും പ്ര​​തി​​ക​​രി​​ച്ചു.

ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം സം​​​ഘാ​​​ട​​​ക​​​രോ​​​ടു​​ത​​ന്നെ ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​യി​​രു​​ന്നു തരൂരി​​​ന്‍റെ മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യും ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി​​​നി​​​യു​​​മാ​​​യ ശോ​​​ഭ​​​ന​​യു​​ടെ​ പ്ര​​​തി​​​ക​​​ര​​​ണം. ഇ​​​തോ​​​ടെ നേ​​​താ​​​ക്ക​​​ൾ ഇ​​ട​​പെ​​ട്ട് ഇ​​​വ​​​രെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​സാ​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​​ന്നു ത​​​ട​​​ഞ്ഞു.

ശോ​​​ഭ​​​ന​​​യെ​​​യും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു ച​​​ട​​​ങ്ങി​​​ന് എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

ടോം ​​​വ​​​ട​​​ക്ക​​​നു പി​​​ന്നാ​​​ലെ ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും ബി​​​ജെ​​​പി ക്യാ​​​ന്പി​​​ലെ​​​ത്തി​​​ച്ചു കോ​​​ണ്‍​ഗ്ര​​​സി​​​നെ ഞെ​​​ട്ടി​​​ക്കാ​​​മെ​​​ന്ന ബി​​​ജെ​​​പി ത​​​ന്ത്ര​​മാ​​ണു പൊ​​​ളി​​​ഞ്ഞ​​ത്.

ത​​​രൂ​​​രി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മൊ​​ന്നു​​മി​​​ല്ലെ​​​ന്നും അം​​​ഗ​​​ത്വ​​വി​​​ത​​​ര​​​ണം മാ​​​ത്ര​​​മേ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ​​​വെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു ബി​​ജെ​​പി നേ​​​തൃ​​​ത്വം ത​​ടി​​യൂ​​രി​​യ​​ത്.

Related posts