ഉ​ഭ​യ​ക​ക്ഷി സ​മാ​ധാ​ന ച​ർ​ച്ച ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കു​ന്ന പൊ​റാ​ട്ട് നാ​ട​കം: സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: മാ​ഹി​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ച് ചേ​ർ​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി സ​മാ​ധാ​ന ച​ർ​ച്ച ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കു​ന്ന വെ​റും പൊ​റാ​ട്ട് നാ​ട​ക​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ഴൊ​ക്കെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ഈ ​നാ​ട​കം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വ​ഴി​പാ​ട് പോ​ലെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് മാ​ത്രം യാ​തൊ​രു ശ​മ​ന​വു​മി​ല്ല. സി​പി​എ​മ്മി​നെ​യും ആ​ർ​എ​സ്എ​സി​നെ​യും കൊ​ണ്ട് ആ​യു​ധം ഉ​പേ​ക്ഷി​പ്പി​ക്കാ​ൻ ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ കൊ​ണ്ടൊ​ന്നും സാ​ധ്യ​മാ​വു​ന്നു​മി​ല്ല.ജി​ല്ലാ ക​ള​ക്ട​ർ ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കി​ല്ല​ർ സം​ഘ​ങ്ങ​ളെ​യും കൊ​ല​പാ​ത​ക​ത്തി​ന് നി​ർ​ദ്ദേ​ശം ന​ല്കു​ന്ന കി​ല്ല​ർ സം​ഘ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രെ​യും ജ​യി​ലി​ട​ക്കാ​ൻ നി​യ​മ​ത്തി​ന്‍റെ വ​ഴി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ അ​ഭി​കാ​മ്യ​മാ​യി​ട്ടു​ള്ള​ത്.

ക്രി​മി​ന​ലു​ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലീ​സി​നെ വി​ടാ​തെ കി​ല്ല​ർ സ്ക്വാ​ഡു​ക​ളു​ടെ സം​ര​ക്ഷ​ക​രെ​ന്ന് ജ​നം വി​ശ്വ​സി​ക്കു​ന്ന​വ​രെ ഉ​ഭ​യ​ക​ക്ഷി സ​മാ​ധാ​ന​ത്തി​ന് വി​ളി​ക്കു​ന്ന സ​മ​യ​ത്ത് ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടാ​നും പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ലെ ആ​യു​ധ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ റെ​യ്ഡ് ചെ​യ്യാ​നും പോ​ലി​സി​ന് നി​ർ​ദ്ദേ​ശം കൊ​ടു​ത്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​താ​യി​രി​ക്കും നാ​ടി​ന് ഗു​ണ​ക​ര​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts