പൊതു സമൂഹത്തിന്‍റെ ചിന്ത പ്രകൃതിയെ ദ്രോഹിക്കുകയെന്നത്; രാ​ഷ്‌ട്രീയ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കേ​ണ്ട​ത് മ​ണ്ണി​ൽ നിന്നും മരത്തിൽ നിന്നുമെന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്

sathyan-anthikaduതൃ​ശൂ​ർ: രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം മ​ണ്ണി​ൽ നി​ന്നും മ​ര​ത്തി​ൽ നി​ന്നു​മാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. പ്ര​കൃ​തി​യെ ദ്രോ​ഹി​ക്കു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി അ​യ്യാ​യി​രം മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി ഈ ​പ​രി​സ്ഥി​തി ദി​ന​ത്തി​ലെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ജാ​ഗ്ര​ത​യോ​ടു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. പാ​രി​സ്ഥി​തി വ​ശ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞാ​ക​ണം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, മു​ൻ മ​ന്ത്രി​മാ​രാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts