അ​ടൂ​രി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ! ആ​റു​പേ​ര്‍ പി​ടി​യി​ല്‍

അ​ടൂ​രി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ 17കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ല്‍ ആ​റു​പേ​ര്‍ പി​ടി​യി​ല്‍.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കാ​മു​ക​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​രെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ ആ​ദ്യ​വാ​ര​മാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കു​ക​യും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​പ്ര​തി​ക​ളെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​യാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

കാ​മു​ക​നാ​ണ് ആ​ദ്യം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. പി​ന്നീ​ട് കാ​മു​ക​ന്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍​ന​മ്പ​ര്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​വ​രു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കാ​ന്‍ പെ​ണ്‍​കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കാ​മു​ക​ന്റെ സു​ഹൃ​ത്തു​ക്ക​ളും പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment