പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും; ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട കേസിൽ ചോദ്യം ചെയ്യൽ തുടരും

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട കേ​സി​ൽ പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും. മ​ക​ന് ഡ്രൈ​വിം​ഗ് വ​ശ​മു​ണ്ടെ​ന്ന കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ജ​ഡ്ജി മൊ​ഴി ന​ൽ​കി​യ​ത്.

‌യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് ഡ്രൈ​വിം​ഗ് പ​ഠി​ച്ച​തെ​ന്നും കാ​ർ കൊ​ണ്ടു​പോ​യ​ത് അ​ച്ഛ​നും അ​മ്മ​യും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ ഇ​രു​വ​രും ന​ൽ​കി​യ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

അ​തേ​സ​മ​യം കേ​സി​ൽ ജ‍​ഡ്ജി​യെ ഇ​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ജ​ഡ്ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ര​ണ്ട് ത​വ​ണ മാ​ത്ര​മേ കാ​റു​മാ​യി പോ​യി​ട്ടു​ള്ളൂ എ​ന്ന് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​സി​ൽ ജ​ഡ്ജി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള മൊ​ഴി ത​ന്നെ​യാ​ണ് സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നും ന​ൽ​കി​യ​ത്. കാ​ർ ഓ​ടി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കാ​റി​ല്ലെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്‍റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദ്ദേശം.

ബുധനാഴ്ചയും ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പൊലീസ് പരിശോധന നടത്തി. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ആഡംബര ബൈക്കും ചില ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പൊലിസിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

കാർ എടുത്തുകൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് റിപ്പോർട്ട് കാത്തിരിക്കുന്നത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ കണ്ട് ജുഡീഷൽ ഓഫീസർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment