കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം ബാങ്കോങ്ക് ! 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക പുറത്ത്; പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയൊക്കെ…

കൊറോണ വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള നഗരം തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. സമീപഭാവിയില്‍ ഈ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ചലസും ന്യൂയോര്‍ക്കും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റില്‍ യുകെയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഇടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളതെന്നും എന്നും ഗവേഷകര്‍ പറയുന്നു.

ഹോങ്കോങും സോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് നഗരങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാര്‍ത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായി ഇടം പിടിച്ചത്. തായ്‌പേയ്, ദക്ഷിണകൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്.

യുഎസ് ആറാമതും ഓസ്‌ട്രേലിയ പത്താമതും യുകെ 17-ാമതുമായാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം വുഹാന് പുറമേ ചൈനീസ് നഗരങ്ങളിലേക്കും രോഗം പടര്‍ന്നു പിടിക്കുകയാണ്. ബെയ്ജിംഗ്, ഗാങ്ഷൂ,ഷാങ്ഹായ്, ചോക്കിങ് എന്നീ പ്രദേശങ്ങളില്‍ ഹൈ റിസ്‌ക് ആണ് ഉള്ളത്. പാരിസ് ലിസ്റ്റില്‍ 27-ാമതും ഫ്രാങ്ക്ഫര്‍ട്ട് 30-ാമതുമാണ്. ജര്‍മനിയിലും ഫ്രാന്‍സിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അമേരിക്കയില്‍ അഞ്ച് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു.

എന്നാല്‍ കൊറോണ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറിയ യുകെയില്‍ ഇതുവരെ ആര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുകെയില്‍ വുഹാനില്‍ നിന്നെത്തിയ ഒരാളെ സംശയത്തിന്റെ നിഴലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനയ്ക്ക് പുറത്ത് 17 രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതായാണ് റിപ്പോര്‍ട്ട്.

അസുഖം നിയണ്ര വിധേയമാകുമ്പോഴേക്കും 50 ലക്ഷം പേരിലെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമെന്നാണ് വിവരം. സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകളേക്കാള്‍ മാരകമാണ് പുതിയ വൈറസ്. ഇതിന് ഇതുവരെ മരുന്നു കണ്ടു പിടിക്കാനും സാധിച്ചിട്ടില്ല. കൊറോണ ബാധയെത്തുടര്‍ന്ന് 131 പേരാണ് ഇതുവരെ ചൈനയില്‍ മരിച്ചത്.

Related posts

Leave a Comment