മധുവിന്‍റെ മരണ സെൽഫിയിൽ മനംനൊന്ത് നാട്ടുകാർ;  വിദേശത്ത് നിന്നെത്തിയ സുഹൃത്തിനൊപ്പം വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം;  നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ

ഹ​രി​പ്പാ​ട്: സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​ള്ള​ത്തി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ച​ത് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ക​രു​വാ​റ്റ കൈ​പ്പ​ള്ളി​ത്ത​റ​യി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ മ​ധു (32)വി​ന്‍റെ മ​ര​ണ​മാ​ണ് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വ​ള്ള​ത്തി​ൽ അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൈ​പ്പ​ള്ളി വ​ട​ക്ക​തി​ൽ ശ്രീ​രാ​ജ് ( 32), രാ​ജേ​ഷ്ഭ​വ​ന​ത്തി​ൽ ശ​ര​ത്ത് എ​ന്നി​വ​ർ മ​റി​ഞ്ഞ വ​ള​ള​ത്തെ പി​ടി​ച്ചു​കി​ട​ന്നെ​ങ്കി​ലും മ​ധു വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. നേ​ര​ത്തെ​യും യു​വാ​വ് മു​ങ്ങി​മ​രി​ച്ച സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Related posts