ഷൂ​ട്ടിം​ഗി​നി​ടെ ത​ന്‍റെ ശ്ര​ദ്ധക്കുറ​വ്;  ചു​ണ്ടി​ല്‍ 25 തു​ന്ന​ലി​ടേ​ണ്ടി വ​ന്നു; ക്രി​ക്ക​റ്റ് പ്ര​മേ​യ​മാ​യി​ട്ടു​ള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ച് ഷാഹിദ്


ബോ​ളി​വു​ഡി​ല്‍ സ​ഹ​ന​ട​നാ​യും ന​ര്‍​ത്ത​ക​നാ​യും വ​ന്നു നാ​യ​ക​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍.​ വാ​രി​വ​ലി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്ത് പോ​കു​ന്ന ന​ട​ന​ല്ല ഷാ​ഹി​ദ് ക​പൂ​ര്‍.

ചെ​റി​യ സി​നി​മ​യാ​ണെ​ങ്കി​ല്‍ പോ​ലും ആ​ളു​ക​ള്‍ എ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ത​ര​ത്തി​ല്‍ ആ ​സി​നി​മ​യെ അ​വ​ത​രി​പ്പി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹി​ക്കു​ന്ന ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​ന്ത് റി​സ്‌​ക് എ​ടു​ക്കാ​നും ത​യാാ​റാ​കു​ന്ന ചു​രു​ക്കം ചി​ല ബോ​ളി​വു​ഡ് ന​ട​ന്മാ​രി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍.

ത​ന്‍റെ ശ്ര​ദ്ധക്കുറ​വു മൂ​ലം ഷൂ​ട്ടിം​ഗി​നി​ടെ സം​ഭ​വി​ച്ച ഒ​രു അ​പ​ക​ട​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ഷാ​ഹി​ദ് ക​പൂ​ര്‍. ഇ​ന്‍​സ്റ്റഗ്രാം ലൈ​വ് സെ​ക്ഷ​നി​ല്‍ എ​ത്തി ആ​രാ​ധ​ക​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഓ​ര്‍​ക്കാ​ന്‍ ഒ​ട്ടും ഇ​ഷ്ട​മ​ല്ലാ​ത്ത ആ ​അ​നു​ഭ​വ​ത്തെ കു​റി​ച്ച് ഷാ​ഹി​ദ് മ​ന​സ് തു​റ​ന്ന​ത്.

ജേ​ഴ്‌​സി എ​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​ത്തെ കു​റി​ച്ചാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​​ന്‍റെ ശ്ര​ദ്ധ​ക്കുറ​വു മൂ​ലം സം​ഭ​വി​ച്ച അ​പ​ക​ടം വ​രു​ത്തി​യ വ​ലി​യ ന​ഷ്ട​ത്തെക്കുറി​ച്ചും ഷാ​ഹി​ദ് ക​പൂ​ര്‍ വി​വ​രി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ത​​ന്‍റെ ചു​ണ്ടു​ക​ള്‍ പൊ​ട്ടി 25 തു​ന്ന​ലു​ക​ള്‍ ഇ​ടേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ഷാഹി​ദ് ക​പൂ​ര്‍ പ​റ​യു​ന്ന​ത്. എ​​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ബ​ദ്ധ​ങ്ങ​ളി​ല്‍ ഒ​ന്ന്. പ​ന്ത് എ​​ന്‍റെ കീ​ഴ്ച്ചുണ്ട് പൊ​ട്ടി​ച്ചു. അ​ത് കാ​ര​ണം ഞ​ങ്ങ​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വയ്ക്കേ​ണ്ടി വ​ന്നു.

25 സ്റ്റി​ച്ചു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്ന് മാ​സം എ​ടു​ത്തു എ​​ന്‍റെ ചു​ണ്ടു​ക​ള്‍ പ​ഴ​യ അ​വ​സ്ഥ​യി​ല്‍ എ​ത്തു​വാ​ന്‍. എ​ന്നാ​ല്‍ ഇ​പ്പോ​ഴും ചി​ല സ​മ​യ​ങ്ങ​ളി​ല്‍ അ​തു പ​ഴ​യ​ത് പോ​ലെ തോ​ന്നാ​റി​ല്ല. എ​നി​ക്ക് അ​ത് ച​ലി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ ത​ന്നെ സി​നി​മ​യ്ക്കാ​യി എ​​ന്‍റെ ര​ക്തം വ​രെ ന​ല്‍​കി എ​ന്ന് പ​റ​യാം.

ഞാ​ന്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണു പ​രി​ക്ക് പ​റ്റി​യ​തെ​ന്നും ഷാ​ഹി​ദ് പ​റ​ഞ്ഞു.ക്രി​ക്ക​റ്റ് പ്ര​മേ​യ​മാ​യി​ട്ടു​ള്ള സി​നി​മ​യാ​ണ് ജേ​ഴ്‌​സി. തെ​ലു​ങ്കി​ല്‍ 2019-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജേ​ഴ്‌​സി എ​ന്ന സി​നി​മ​യു​ടെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​ണ് ഷാ​ഹി​ദ് നാ​യി​ക​നാ​യി റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ജേ​ഴ്‌​സി.

നാ​നി നാ​യ​ക​നാ​യെ​ത്തി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു ജേ​ഴ്‌​സി. ചി​ത്ര​ത്തി​ലെ നാ​നി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ക​ണ്ണു നി​റ​ഞ്ഞ് പോ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ ഷാ​ഹി​ദ് ഒ​രി​ക്ക​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. -പി​ജി

Related posts

Leave a Comment