റായിസിന്റെ വിജയമാഘോഷിച്ച് ഷാരൂഖ് കൂടെ സണ്ണിയും; സുതാര്യമായ വസ്ത്രമണിഞ്ഞുള്ള സണ്ണി ലിയോണിന്റെ പാര്‍ട്ടി ഫോട്ടോകള്‍ വൈറലാവുന്നു…

sunny-600ഷാരൂഖ് ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം  റായിസ് കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ചു കൊണ്ടു കുതിക്കുകയാണ്. റായിസിന്റെ വിജയമാഘോഷിക്കാന്‍ കിംഗ് ഖാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി താരപ്പൊലിമ കൊണ്ട് ശ്രദ്ധേയമായി. ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ ധോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ധിക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം ഇവരൊന്നുമായിരുന്നില്ല.
sunny-2
ഇലയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞെത്തിയ മാദക സുന്ദരി സണ്ണി ലിയോണിലായിരുന്നു ഏവരുടെയും കണ്ണ്. റായിസില്‍ ലൈലാ ഓ ലൈല എന്ന പഴയ സൂപ്പര്‍ഹിറ്റ് ഐറ്റം സോങിന്റെ റീമിക്‌സിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. 1980ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കുര്‍ബാനിയില്‍ സീനത്ത് അമന്‍ ആടിത്തിമിര്‍ത്ത പാട്ടായിരുന്നു ഇത്. സണ്ണിയുടെ ലൈലാ ഓ ലൈല ഇതിനകം ഒമ്പതുകോടിയിലധികം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. റായിസിന്റെ വിജയാഘോഷച്ചടങ്ങില്‍ സണ്ണി അണിഞ്ഞിരുന്ന വസ്ത്രവും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തുറന്ന ജീപ്പില്‍ സണ്ണിയും ഷാരൂഖും സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
sunny-3

Related posts